Sports

സച്ചിന്റെ മകളുടേയും ശുഭ്മാന്‍ ഗില്ലിന്റേയും പോസ്റ്റിന് ഒരേ തലക്കെട്ട്; സംതിങ് ഫിഷിയെന്ന് ആരാധകര്‍

'നിങ്ങളെ ഞങ്ങളും നിരീക്ഷിക്കുന്നു, എവിടെയോ സംശയകരമാണ് എന്ന ട്വീറ്റ് റിട്വീറ്റ് ചെയ്താണ് കൊല്‍ക്കത്തയുടെ വരവ്'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന്റേയും ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകളുടേയും ഇന്‍സ്റ്റാ പോസ്റ്റുകളാണ് ഇപ്പോള്‍ ആരാധകരുടെ സംസാര വിഷയം. ഇരുവരുടേയും ഫോട്ടോകള്‍ക്ക് അടിയില്‍ വന്ന് എന്താണ് സംഭവിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

എന്നാല്‍ സാറയും ശുഭ്മാനും ഇതുവരെ പ്രതികരണവുമായി എത്തിയിട്ടില്ല. സംഭവം ഏറ്റെടുത്ത് ശുഭ്മാന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമെത്തി. നിങ്ങളെ ഞങ്ങളും നിരീക്ഷിക്കുന്നു, എവിടെയോ സംശയകരമാണ് എന്ന ട്വീറ്റ് റിട്വീറ്റ് ചെയ്താണ് കൊല്‍ക്കത്തയുടെ വരവ്. 

2019ലും സാറയും ശുഭ്മാന്‍ ഗില്ലും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അന്ന് പുത്തന്‍ റേഞ്ച് റോവറിന്റെ ഫോട്ടോ പങ്കുവെച്ച ശുഭ്മാന്റെ പോസ്റ്റിന് കമന്റുമായി സാറ എത്തി. സാറയുടെ കമന്റിന് മറുപടി നല്‍കിയ ശുഭ്മാനെ ഹര്‍ദിക് പാണ്ഡ്യ ട്രോളിയിരുന്നു. 

ഇന്ത്യയുടെ ഭാവി താരമെന്ന് വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് ശുഭ്മാന്‍. ഇരുപത് വയസുകാരനായ ഗില്‍ ഇതുവരെ ഇന്ത്യക്ക് വേണ്ടി രണ്ട് ഏകദിന മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു ഗില്ലിന്റെ ഇന്ത്യക്കായുള്ള അരങ്ങേറ്റം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയവില്ലാതെ സംഘര്‍ഷം, ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീണ്ടും ഇറാന്‍ ആക്രമണം, ദുബായില്‍ ഒരു മരണം

രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുത്, ദ്രൗപതി മുര്‍മുവിനെതിരെ മമത

സൗഹൃദ സന്ദേശത്തെ ട്രംപ് 'കൊന്നു'; സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന് ഇറാന്‍

കുടുംബജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങൾ

'അശ്ലീല സൈറ്റുകളില്‍ കയറി, വിദേശ ഇടപാട്'; സൈബര്‍ തട്ടിപ്പില്‍ പൊലീസ് മുന്നറിയിപ്പ്

SCROLL FOR NEXT