Sports

'സഞ്​ജു ഏറ്റവും മികച്ച വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ'; ലോകകപ്പിൽ അവസരം നൽകണമെന്ന് ​ഗൗതം ഗംഭീർ

സഞ്​ജു ലോകകപ്പിൽ നാലാമനായി ബാറ്റ്​ ചെയ്യണമെന്നാണ്​ ഞാൻ ആഗ്രഹിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലിൽ തകർപ്പൻ സെഞ്ച്വറി നേടിയ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്​ജു വി സാംസണെ പുകഴ്​ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജുവാണ്. അദ്ദേഹത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ​ഗംഭീർ ആവശ്യപ്പെട്ടത്. ട്വിറ്ററിലാണ്​ ​ഗംഭീർ സഞ്​ജുവിനെ പ്രശംസിച്ച്​ രംഗത്തെത്തിയത്​. 

പൊതുവേ ക്രിക്കറ്റിലെ വ്യക്​തികളെ കുറിച്ച്​ പറയാൻ താൽപര്യപ്പെടാത്ത ആളാണ്​ ഞാൻ. പക്ഷെ സഞ്​ജുവിൻെറ കഴിവ്​ കാണുമ്പോൾ സന്തോഷത്തോടെ പറയാൻ ആ​ഗ്രഹിക്കുകയാണ്. സഞ്​ജുവാണ്​ നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ. അവൻ ലോകകപ്പിൽ നാലാമനായി ബാറ്റ്​ ചെയ്യണമെന്നാണ്​ ഞാൻ ആഗ്രഹിക്കുന്നത്​. -ഗംഭീർ ട്വിറ്ററിൽ കുറിച്ചു. ബിസിസിഐ, ഐപിഎൽ, രാജസ്ഥാൻ റോയൽസ് എന്നിവരെ ടാഗ്​ ചെയ്​താണ്​ ഗംഭീർ ട്വീറ്റിട്ടത്​.

അതേസമയം ​ഗംഭീറിന്റെ പ്രശംസയും പരാമർശവും ധോണിയെ ലക്ഷ്യം വെച്ചാണെന്ന്,  ട്വീറ്റിന്​ താഴെ പ്രതികരണങ്ങൾ വന്നിട്ടുണ്ട്.  ഈ വർഷത്തെ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയാണ്​ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ സഞ്​ജു സ്വന്തമാക്കിയത്​. 55 പന്തിൽ 10 ബൗണ്ടറികളുടെയും നാല് കൂറ്റൻ സിക്​സറുകളുടെയും അകമ്പടിയോടെ102 റൺസാണ് സഞ്ജു അടിച്ചെടുത്തത്. എന്നാൽ മൽസരം രാജസ്ഥാൻ തോറ്റു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം