Sports

സണ്ടര്‍ലാന്റിനെതിരേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മൂന്ന് ഗോള്‍ ജയം

Author : സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍  ലീഗ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള സണ്ടര്‍ലാന്റിനെതിരേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മൂന്ന് ഗോള്‍ ജയം. സ്റ്റാര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രഹിമോവിച്ച്, മിഖ്തറിയാന്‍, റാഷ്‌ഫോര്‍ഡ് എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ലക്ഷ്യം കണ്ടത്.

43മത് മിനുട്ടില്‍ സെബാസ്റ്റിയന്‍ ലാര്‍സണിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ പത്ത് പേരുമായി ചുരുങ്ങിയ സണ്ടര്‍ലാന്റിനെതിരേ യുണൈറ്റഡ് നിഷ്പ്രയാസമാണ് ജയിച്ചത്. ഏഴു മത്സരങ്ങള്‍ ശേഷിക്കേ ലീഗില്‍ നില നില്‍ക്കണമെങ്കില്‍ സണ്ടര്‍ലാന്റിന് പത്തു പോയിന്റ് വേണം. കഴിഞ്ഞ ഏഴ് മത്സരത്തില്‍ ഒറ്റ ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ ഈ ടീമിനായിട്ടില്ല.

അതേസമയം, ജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ യുണൈറ്റഡിനായി. 30 കളികളില്‍ 57 പോയിന്റാണ് യുണൈറ്റഡിന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം