Sports

സഹോദരിയുടെ വരന്‍ മുഹമ്മദ് അസ്ഹറുദ്ധീന്റെ മകന്‍, സ്ഥിരീകരിച്ച് സാനിയ മിര്‍സ; ആസാദും വിവാദ ക്രിക്കറ്റ് താരം

അനവും ആസാദ് അസ്ഹറുദ്ധീനും തമ്മിലുള്ള വിവാഹം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രചരിച്ചിരുന്നത് എങ്കിലും ഇരു വീട്ടുകാരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ടെന്നീസ് താരം സാനിയ മിര്‍സ. ഇന്ത്യന്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ധീന്റെ മകന്‍ ആസാദ് അസ്ഹറുദ്ധീനെയാണ് തന്റെ സഹോദരി അനം വിവാഹം ചെയ്യാന്‍ പോവുന്നതെന്ന് സാനിയ സ്ഥിരീകരിച്ചു.

അനവും ആസാദ് അസ്ഹറുദ്ധീനും തമ്മിലുള്ള വിവാഹം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രചരിച്ചിരുന്നത് എങ്കിലും ഇരു വീട്ടുകാരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഡിസംബറിലാണ് ഇവരുടെ വിവാഹം എന്ന് സാനിയ പറയുന്നു. അവളുടെ ബാച്ചിലര്‍ ട്രിപ്പ് കഴിഞ്ഞ് പാരിസില്‍ നിന്ന് ഞങ്ങള്‍ എത്തിയതേയുള്ളു. അവളുടെ വരന്റെ പേര് ആസാദ് എന്നാണ്. മുഹമ്മദ് അസ്ഹറുദ്ധീന്റെ മകനാണ് ആസാദ്. വളരെ എക്‌സൈറ്റഡ് ആയിട്ടാണ് ഞങ്ങള്‍ വിവാഹത്തെ നോക്കി കാണുന്നത് എന്നും സാനിയ പറഞ്ഞു.

ക്രിക്കറ്റ് താരമായ ആസാദ് ഗോവയുടെ പ്രീ സീസണ്‍ ക്യാംപില്‍ ഇടംപിടിച്ചത് കഴിഞ്ഞ വര്‍ഷം വിവാദമായിരുന്നു. അസ്ഹറുദ്ധീന്‍ ഗോവ ടീമിന്റെ കണ്‍സള്‍ട്ടന്റായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു ആസാദ് ഗോവ ടീമില്‍ ഇടം നേടുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്ക് വേണ്ടി കളിക്കാതിരുന്ന ആസാദ് രഞ്ജി ട്രോഫിയില്‍ സര്‍വീസസിന് എതിരേയും ത്രിപുരയ്‌ക്കെതിരേയും കളിച്ചു.

സഹോദരിക്കൊപ്പമുള്ള സാനിയയുടെ പാരിസിലെ കറക്കവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സ്റ്റൈലിഷ് ലുക്കില്‍ പ്രത്യക്ഷപ്പെട്ട സാനിയ ആരാധകരുടെ മനം കവര്‍ന്നിരുന്നു ഓരോ ഫോട്ടോയിലും. കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ടെന്നീസിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണ് സാനിയ. 2020 ജനുവരിയോടെ കോര്‍ട്ടിലേക്ക് മടങ്ങി വരാന്‍ സാധിക്കുമെന്നാണ് സാനിയയുടെ പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT