Sports

സാനിയയുടെ സഹോദരിക്ക് വരൻ അസ്ഹറുദ്ദീന്റെ മകൻ ? 

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയാണ് അനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകനാണ് അസദ്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കായിക ലോകത്തിന് അത്ര പരിചയമുണ്ടാകില്ല അനം മിര്‍സയെയും അസദിനെയും. എന്നാല്‍ ഇന്ത്യന്‍ കായിക രംഗത്തിന് ഏറെ സംഭാവന ചെയ്ത കുടുംബങ്ങളിലുള്ളവരാണ് ഇരുവരും. ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയാണ് അനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകനാണ് അസദ്.
 
സാനിയയുടെ സഹോദരിയും അസ്ഹറുദ്ദീന്റെ മകനും വിവാഹിതരാകാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ്പു ഇപ്പോൾ പുറത്തുവരുന്നത്. ഈ വര്‍ഷം അവസാനം ഇരുവരുടെയും വിവാഹം നടക്കുമെന്നും സൂചനയുണ്ട്. 

28കാരിയായ അനമും 25കാരനായ അസദും കഴിഞ്ഞ കുറെക്കാലമായി സൗഹൃദത്തിലാണ്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. 

2016ല്‍ ബിസിനസുകാരന്‍ അക്ബര്‍ റഷീദിനെ വിവാഹം കഴിച്ച അനം ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നാണ് കഴിയുന്നത്. വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിക്ഷേപ അനുമതി വേ​ഗത്തിലാക്കും, 'സരള്‍ കേരളം' പദ്ധതിയുമായി സര്‍ക്കാര്‍; 19 നിയമങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

റെയ്ഡിനെത്തിയ എസ്ഐടി കണ്ടത് വൻ മദ്യശേഖരം, എക്സൈസിനെ വിളിച്ചു വരുത്തി,43 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു; ആന്റോ അ​ഗസ്റ്റിന് കൂടുതൽ കുരുക്ക്

സീറ്റ് ബെൽറ്റ് കർശനമാക്കൽ ക്രമസമാധാന പരിപാലന വിഷയം: നിയമങ്ങളുണ്ട്, നടപ്പാക്കലിലാണ് വീഴ്ച; പൊതുതാൽപ്പര്യ ഹർജി തീർപ്പാക്കി സുപ്രീം കോടതി

20 വര്‍ഷമൊന്നും കാത്തുനില്‍ക്കേണ്ട!, എളുപ്പം ഭവന വായ്പ അടച്ചുതീര്‍ക്കാം; ഒരു കോടി രൂപയും സമ്പാദിക്കാം, വേറിട്ട പ്ലാന്‍

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; 'പ്രിയതമൻ' ഒരുങ്ങുന്നു