Sports

സാഹയുടെ മികവ് സമ്മതിക്കാന്‍ വയ്യ, ഐസിസിക്കെതിരെ ധോനി ആരാധകരുടെ കലിപ്പ്‌

ഡുപ്ലസിസിനെ പുറത്താക്കാന്‍ സാഹ എടുത്ത തകര്‍പ്പന്‍ ക്യാച്ചിന്റെ ഫോട്ടോയാണ് ഐസിസി പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുനെ ടെസ്റ്റ് കഴിഞ്ഞതിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ പ്രശംസ കൊണ്ട് മൂടുകയായിരുന്നു ആരാധകര്‍. അപ്പോഴും ധോനിക്കൊപ്പം വരില്ലെന്ന വാക്കുകളുമായി ധോനി ആരാധകരുടെ മുറുമുറുപ്പ് പ്രകടമായിരുന്നു. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആര് എന്ന് സാഹയെ ചൂണ്ടിയുള്ള ഐസിസിയുടെ ചോദ്യം കൂടി വന്നതോടെ ധോനി ആരാധകര്‍ക്ക് അമര്‍ഷം അടക്കാനാവാതെയായി.

ഡുപ്ലസിസിനെ പുറത്താക്കാന്‍ സാഹ എടുത്ത തകര്‍പ്പന്‍ ക്യാച്ചിന്റെ ഫോട്ടോയാണ് ഐസിസി പങ്കുവെച്ചത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ധോനി ആണെന്ന കമന്റുമായി ധോനി ആരാധകര്‍ നിറഞ്ഞു. ധോനി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ സാഹയുടെ പേര് ആരാധകര്‍ പറയുമെന്നാണ് ഐസിസി കരുതിയത്.

പക്ഷേ സാഹയെ നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആയി വിലയിരുത്തിക്കൊണ്ടുള്ള ഐസിസിയുടെ പോസ്റ്റ് ധോനി ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. കീപ്പര്‍മാര്‍ വരികയും പോവുകയും ചെയ്യും. എന്നാല്‍ എം എസ് ധോനി ഒന്നേയുണ്ടാവൂ എന്നൊണ് ആരാധകരുടെ വാക്കുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

'ഹോണറബിള്‍ ചീഫ് മിനിസ്റ്റര്‍ ഓഫ് തമിഴ്‌നാട്, ദളപതി ജോസഫ് വിജയ്'; ആവേശമായി ടൈറ്റില്‍ കാര്‍ഡ്; 'ജന നായകനെ' വരവേറ്റ് ആരാധകര്‍

മെഡിക്കല്‍ വിദ്യാര്‍ഥിനികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥി അറസ്റ്റില്‍

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ചു; പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം

പ്രക്ഷോഭം ശക്തമാക്കി സിജെപി, ഡൽഹിയിൽ കടുത്ത നിയന്ത്രണം, മന്ത്രിപദവി വാ​ഗ്ദാനത്തിൽ രണ്ടുപേർ പിടിയിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ