Sports

സികെ വിനീതിന്റെ ജേഴ്‌സി നമ്പര്‍ 13; ഓഡി ക്യു3ക്ക് വിനീത് നേടിയ നമ്പര്‍ സികെ 13

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് ആഡംബരവും ഫുട്‌ബോള്‍ പരാതീനതയും എന്നാണ് പൊതുവെ ഇന്ത്യയിലും കേരളത്തിലുമുള്ള വെപ്പ്. എന്നാല്‍ അതൊക്കെ വെറുംവാക്കാണാന്നാണ് പുതിയ ജനറേഷന്‍ കാല്‍പ്പന്തു കളിക്കാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഉത്തമ ഉദാഹരണം നമ്മുടെ കണ്ണൂരുകാരന്‍ സികെ വിനീതാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയും ഐ ലീഗില്‍ ബെംഗളൂരു എഫ്‌സിക്ക്് വേണ്ടി ഗോളടിച്ചു കൂട്ടുകയും ചെയ്യുന്ന വിനീതിന് 13ാം നമ്പര്‍ ജേഴ്‌സിയോടുള്ള പ്രിയം എല്ലാവര്‍ക്കും അറിയുന്നതാണ്. യാത്രാ കമ്പക്കാരനുംകൂടിയായ വിനീതിന്റെ 40 ലക്ഷം രൂപയോളം വില വരുന്ന ഓഡി കാറിന് നേടിയ നമ്പറാണ് ഇതില്‍ ഏറ്റവും കൗതുകം. തന്റെ ഓഡി ക്യു3ക്ക് വിനീത് സ്വന്തമാക്കിയത് KL 07-CK13 എന്ന നമ്പറാണ്. വിലാസവും ഇഷ്ട നമ്പറും ചേര്‍ത്തൊരു ഉത്തമ സന്തോഷമാണ് വിനീത് നേടിയത്.

ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിനും കംബോഡിയയുമായുള്ള സൗഹൃദ മത്സരത്തിനുമായി കേരളത്തിന്റെ അഭിമാന താരമായ വിനീത് വിദേശത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിരോധനം നീട്ടി; അടിമാലി-മൂന്നാർ റൂട്ടിൽ യാത്രാവിലക്ക് രണ്ടാഴ്ച കൂടി തുടരും

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി

മഴ മുന്നറിയിപ്പ്: നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

പാറശാലയില്‍ കെഎസ്ആർടിസി ജീവനക്കാർക്ക് മിന്നലേറ്റു; 5 പേർ ആശുപത്രിയില്‍