Sports

സീസണില്‍ അഞ്ചോ ആറോ കിരീടം നേടാം, അത് മതിയോ? ഫിഫയ്‌ക്കെതിരെ പെപ്പ് ഗാര്‍ഡിയോള

ഫിഫ ബെസ്റ്റ് പ്ലേയര്‍ പുരസ്‌കാരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ അവഗണിക്കുന്നുവെന്ന പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള

Author : സമകാലിക മലയാളം ഡെസ്ക്

ഫിഫ ബെസ്റ്റ് പ്ലേയര്‍ പുരസ്‌കാരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ അവഗണിക്കുന്നുവെന്ന പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായും, ബ്രസിലിന് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുത്ത ആലിസണ്‍ ബെക്കറെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നതിന് ആരാധക രോക്ഷം നേരിടേണ്ടി വന്നതിന് പിന്നാലെയാണ് ഗാര്‍ഡിയോളവും വിമര്‍ശനവുമായി എത്തുന്നത്. 

കഴിഞ്ഞ സീസണില്‍ മൂന്ന് കിരീടങ്ങള്‍ നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ഒരു താരത്തെ പോലും മികച്ച താരത്തെ കണ്ടെത്താനുള്ള അവസാന പത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ഗാര്‍ഡിയോള ചൂണ്ടിക്കാണിക്കുന്നു.  ഡേവിഡ് സില്‍വ, കെവിന്‍ ഡിബ്രൂയിന്‍ എന്നിവരെ നിരന്തരം അവഗണിക്കുകയാണ് എന്നും, മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ പരിഗണിക്കാന്‍ ഞങ്ങള്‍ ഒരു സീസണില്‍ അഞ്ചോ ആറോ കിരീടങ്ങള്‍ നേടണമോ എന്നും ഗാര്‍ഡിയോള ചോദിക്കുന്നു. 

കഴിഞ്ഞ എട്ട് വര്‍ഷത്തിന് ഇടയില്‍ നാല് വട്ടം പ്രീമിയര്‍ ലീഗ് നേടി. എന്നിട്ടും ഒരിക്കല്‍ പോലും സിറ്റി താരങ്ങളെ പരിഗണിച്ചില്ല. കഴിഞ്ഞ സീസണില്‍ ബെര്‍ണാഡോ സില്‍വയേക്കാള്‍ മികച്ച പ്രകടനം മറ്റാര്‍ക്കും നടത്താനായെന്ന് തോന്നന്നില്ല. പോര്‍ച്ചുഗലിനൊപ്പവും ജയിച്ചുവെന്നും ഗാര്‍ഡിയോള പറയുന്നു. 

വലിയ നേട്ടങ്ങള്‍ ഇല്ലാതിരുന്നിട്ടും ഹാരി കെയ്‌നിനെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനേയും ആരാധകര്‍ ചോദ്യം ചെയ്തിരുന്നു. ഫിഫ ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡിനായുള്ള അവസാന പത്തില്‍ സാദിയോ മാനേ, സല, വാന്‍ഡിജിക് ഉള്‍പ്പെടെ മൂന്ന് ലിവര്‍പൂള്‍ താരങ്ങളാണ് ഇടംപിടിച്ചത്. മെസിയും ക്രിസ്റ്റ്യാനോയും ലിസ്റ്റിലുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിൻ രാജ് വധക്കേസ്: മുഖ്യപ്രതി ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഉദ്ഘാടനത്തിന് മുമ്പെ ഇന്ത്യക്ക് മെഡല്‍, വെങ്കലം ഉറപ്പിച്ച് ലോവ്ലിന

കർക്കടകത്തിൽ ഞവരക്കഞ്ഞി, എളുപ്പത്തിൽ തയ്യാറാക്കാം, ​ഗർഭിണികൾക്കും സർജറി കഴിഞ്ഞവർക്കും നല്ലത്

'വിജയ്‌യോടുള്ള ഇഷ്ടം കൊണ്ട് മാത്രം കണ്ടിരിക്കാവുന്ന പടം, കഥയും തിരക്കഥയും നോക്കി പോയാൽ നിരാശപ്പെടേണ്ടി വരും'; 'ജന നായകൻ' സോഷ്യൽ മീഡിയ പ്രതികരണം

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു