Sports

സൂപ്പര്‍ താരം ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുന്നു?കോച്ച്-പ്ലേയര്‍ റോള്‍ ലക്ഷ്യമിട്ട് റൂണി

ഇംഗ്ലീഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ ഡെര്‍ബി കൗണ്ടിയുമായി റൂണ് ചര്‍ച്ചയാരംഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലണ്ടിലേക്ക് മടങ്ങി വരാനുള്ള സാധ്യതകള്‍ തിരഞ്ഞ് സൂപ്പര്‍ താരം വെയിന്‍ റൂണി. കളിക്കാരനും, കോച്ചുമായി ടീമിലേക്ക് മടങ്ങിയെത്തുന്നതിനുള്ള സാധ്യതകളാണ് മുന്‍ എവര്‍ട്ടന്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ തിരയുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബായ ഡെര്‍ബി കൗണ്ടിയുമായി റൂണ് ചര്‍ച്ചയാരംഭിച്ചു. 

മേജര്‍ ലീഗ് സോസറില്‍ ഡിസി യുനൈറ്റഡിന് വേണ്ടിയാണ് റൂണി കഴിഞ്ഞ വര്‍ഷം കളിച്ചത്. 2008ല്‍ ഡിസി യുനൈറ്റഡില്‍ എത്തിയ റൂണി 23 ഗോളും, 14 അസിസ്റ്റും 43 കളികളില്‍ നിന്ന് നേടി. രണ്ട് സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തണം എന്ന ആഗ്രഹം തന്നെയാണ് റൂണിയില്‍ ശക്തമായി നില്‍ക്കുന്നത്. 

പ്രീമിയര്‍ ലീഗ് ലെവലില്‍ തനിക്ക് ഇപ്പോഴും കളിക്കാന്‍ സാധിക്കുമെന്നാണ് റൂണി വിശ്വസിക്കുന്നത്. റൂണി ഡെര്‍ബി കൗണ്ടിയിലേക്ക് എത്തിയാല്‍ അതവര്‍ക്ക് ഗുണം ചെയ്യുമെന്നതില്‍ സംശയമേതുമില്ല. ടീം മാനേജ്‌മെന്റിലേക്ക് ശ്രദ്ധ തിരിച്ച ഇംഗ്ലണ്ട് ടീമിലെ റൂണിയുടെ സഹതാരങ്ങളും കോച്ചിന്റെ റോള്‍ ഏറ്റെടുക്കാന്‍ താരത്തെ പ്രേരിപ്പിക്കുന്നു. 

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ടോപ് സ്‌കോററാണ് റൂണി. 120 കളിയില്‍ നിന്നും 53 ഗോളുകളാണ് ഇംഗ്ലണ്ടിന് വേണ്ടി റൂണി നേടിയത്. ഇപ്പോഴും കളിക്കാനാണ് ആഗ്രഹം എന്ന് റൂണി വ്യക്തമാക്കുന്നു. അതാണ് പരിശീലക കുപ്പായത്തിലേക്ക് പൂര്‍ണമായും ഇറങ്ങുന്നതില്‍ നിന്ന് റൂണിയെ പിന്നോട്ട് വലിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സസ്പെൻഷനിലായ പാളയം പ്രദീപിനെ അഡീഷണൽ പിഎയാക്കണം; മുൻകാല പ്രാബല്യത്തോടെ നിയമനത്തിനായി രമ്യ ഹരിദാസിന്റെ കത്ത്

'വീട്ടില്‍ പോയി നിന്റെ ഭാര്യയോട് പറ'; അവഹേളിക്കാന്‍ ശ്രമിച്ച യൂട്യൂബറുടെ വായടപ്പിച്ച് അഞ്ജലി ആനന്ദ്

ചരിത്രം കുറിച്ച് ഇഷാന്‍ കിഷന്‍; ദുലീപ് ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍, 708ന് പുറത്ത്

മാസ് ആക്ഷനിൽ മമ്മൂട്ടിക്കാലം; കത്തിക്കേറാൻ മമ്മൂട്ടിപ്പടങ്ങൾ

കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്