Sports

സൂപ്പര്‍ ഹീറോസിനെ ടാറ്റുവാക്കി നെയ്മര്‍; ഇത് കണ്ട് ഞെട്ടി ആരാധകര്‍

ആരാധകര്‍ തന്നെ സൂപ്പര്‍ ഹീറോ ആയി കരുതുമ്പോള്‍ നെയ്മര്‍ തന്റെ സൂപ്പര്‍ ഹീറോമാരെയാണ് ദേഹത്ത് പച്ചകുത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മൈതാനത്തെ നെയ്മറുടെ കളി മാത്രമല്ല, ഹെയര്‍സ്റ്റൈലും, ദേഹത്തെ ടാറ്റൂവുമെല്ലാം ആരാധകര്‍ക്ക് വിഷയമാണ്. ലോകത്താകമാനം ആരാധകരുണ്ട് ബ്രസീല്‍ താരത്തിന്. ആരാധകര്‍ തന്നെ സൂപ്പര്‍ ഹീറോ ആയി കരുതുമ്പോള്‍ നെയ്മര്‍ തന്റെ സൂപ്പര്‍ ഹീറോമാരെയാണ് ദേഹത്ത് പച്ചകുത്തുന്നത്. 

ബാറ്റ്മാനേയും സ്‌പൈഡര്‍മാനേയും മുതുകില്‍ ടാറ്റുവാക്കിയാണ് നെയ്മര്‍ ആരാധകര്‍ക്ക് മുന്നില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്നത്. മൂന്ന് സ്‌പൈഡര്‍മാന്‍ സീരിസില്‍ നിന്നുമാണ് പിഎസ്ജി സ്‌ട്രൈക്കര്‍ സ്‌പൈഡര്‍മാനെ എടുത്തിരിക്കുന്നത്. ദി ഡാര്‍ക്ക് നൈറ്റ് റൈസസില്‍ നിന്നുമാണ് ബാറ്റ്മാനെ നെയ്മര്‍ ടാറ്റുവിനായി തിരഞ്ഞെടുത്തത്. 

എന്നാല്‍ മാര്‍വല്‍-ഡിസി കോമ്പിനേഷന്‍ നെയ്മര്‍ തിരഞ്ഞെടുത്തതിനെ അംഗീകരിക്കാന്‍ ആരാധകരില്‍ പലര്‍ക്കും വയ്യ. എന്താലായും നെയ്മറിന്റെ സൂപ്പര്‍ ഹീറോ പ്രേമം ആരാധകരില്‍ കൗതുകം നിറച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച പുതിയ നെയ്മറിന്റെ ടാറ്റു വൈറലാവുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT