Sports

സൂപ്പര്‍ താരത്തെ തിരയല്‍ റയല്‍ നിര്‍ത്തി, റയലിലെ താരത്തെ തന്നെ സൂപ്പറാക്കും

നിലവില്‍ റയലിലുള്ള താരത്തിന് തന്നെ ക്രിസ്റ്റ്യാനോയുടെ സ്ഥാനം നല്‍കാനാണ് റയലിപ്പോള്‍ പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

വില്യാന്‍, ഹസാര്‍ഡ്, കോര്‍ട്ടോയിസ് എന്നീ താരങ്ങള്‍ റയലിന്റെ റഡാറിലുണ്ടായിരുന്നു. എന്നാല്‍ ബെര്‍നാബ്യുവിലേക്ക് ആരെത്തും എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ക്രിസ്റ്റിയാനോയ്ക്ക് പകരക്കാരനെ തേടിയുള്ള അലച്ചില്‍ നിര്‍ത്തി, നിലവില്‍ റയലിലുള്ള താരത്തിന് തന്നെ ക്രിസ്റ്റ്യാനോയുടെ സ്ഥാനം നല്‍കാനാണ് റയലിപ്പോള്‍ പദ്ധതിയിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ക്രിസ്റ്റിയാനോ റയലില്‍ നിറഞ്ഞു നിന്നിരുന്നപ്പോള്‍ അവസരങ്ങള്‍ നിഷേധിക്കപ്പെട്ട ജെറാത് ബെയ്‌ലിനെ പ്രധാന താരമായി മാറ്റാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന സൂചന നല്‍കിയായിരുന്നു റയലിന്റെ പുതിയ പരിശീലകന്‍ ജുലെന്‍ ലോപെറ്റഗിയുടെ വാക്കുകള്‍. 

പരിക്കും, സിദാന്റെ പ്രിയപ്പെട്ടവരുടെ ലിസ്റ്റില്‍ ഇടംനേടാനാവാതെ പോയതുമെല്ലാമായിരുന്നു റയലില്‍ ബെയ്‌ലിന് ഇതുവരെ തിരിച്ചടിയായിരുന്നത്. എന്നാല്‍ ക്രിസ്റ്റിയാനോയുടെ വിടവ് ബെയ്‌ലിന് നികത്താന്‍ സാധിക്കുമെന്ന രീതിയിലായിരുന്നു ലോപെറ്റഗി പ്രതികരിച്ചത്. 

റയലില്‍ തുടരുന്നതില്‍ ബെയ്ല്‍ സന്തുഷ്ടനാണ്. തന്റെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ബെയ്‌ലിന് ലഭിച്ചിരിക്കുന്ന നല്ല അവസരമാണ് ഇത്. ഒരു പുതിയ വഴിയാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത് എന്നും ലോപെറ്റഗി പറയുന്നു. 

വില്യാനും, ഹസാര്‍ഡിനും വേണ്ടിയുള്ള നീക്കങ്ങള്‍ റയല്‍ ഏതാണ്ട് അവസാനിപ്പിച്ചു കഴിഞ്ഞു. കോര്‍ട്ടിയോസുമായി ആഗസ്റ്റില്‍ റയല്‍ കരാറില്‍ എത്തിയേക്കുമെന്നാണ് സൂചന. അതോടെ റയലിന്റെ സൂപ്പര്‍ താര പരിവേശത്തിലേക്ക് ബെയ്ല്‍ എത്തുമെന്നാണ് ആരാധകരുടെ കണക്കു കൂട്ടല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT