Sports

സെക്‌സ് ആസ്വദിക്കൂ, ഗോളടിക്കൂ; ബ്രസീല്‍ താരത്തിന് ഉപദേശവുമായി റൊമാരിയോ

യുവതാരങ്ങളുമായി കിരീടത്തിലേക്ക് കുതിക്കാന്‍ എത്തുന്ന ബ്രസീലില്‍ ഗബ്രിയേല്‍ ജീസസ് ലോക കപ്പിന്റെ താരമാകുമെന്ന പ്രവചനങ്ങളാണ് ഉയരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സ്വന്തം മണ്ണില്‍ വെച്ച് തന്നെ ജര്‍മ്മനിയില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന നാണക്കേടിന് പകരം ചോദിക്കാന്‍ കൂടി വേണ്ടിയാണ് ബ്രസീല്‍ റഷ്യയിലേക്ക് പറക്കുന്നത്. ലോക കപ്പിന് ഏറ്റവും ആദ്യം യോഗ്യത നേടിയ ടീം എന്ന വിശേഷണവും നേടിയാണ് തങ്ങള്‍ കുതിക്കാന്‍ തയ്യാറായി കഴിഞ്ഞു എന്ന് ബ്രസീല്‍ പ്രഖ്യാപിക്കുന്നത്. 

പരിക്കില്‍ നിന്നും മുക്തനായി നെയ്മര്‍ കളിക്കളത്തിലേക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. നെയ്മര്‍ക്കൊപ്പം കുട്ടിഞ്ഞോയും, ഗബ്രിയേല്‍ ജീസസും കൂടി ചേരുന്ന യുവ നിര ബ്രസിലിന് നല്‍കുന്ന ആവേശം ചെറുതല്ല. യോഗ്യതാ മത്സരങ്ങള്‍ ലഭിച്ച മുന്‍തൂക്കവും ബ്രസീലിന് റഷ്യന്‍ ലോക കപ്പില്‍ സാധ്യത കൂട്ടുന്നുണ്ട്. 

യുവതാരങ്ങളുമായി കിരീടത്തിലേക്ക് കുതിക്കാന്‍ എത്തുന്ന ബ്രസീലില്‍ ഗബ്രിയേല്‍ ജീസസ് ലോക കപ്പിന്റെ താരമാകുമെന്ന പ്രവചനങ്ങളാണ് ഉയരുന്നത്. ബ്രസീലിന്റെ പ്രതീക്ഷകള്‍ ഏറെ ചുമക്കുന്ന ഗബ്രിയേലിന് ആ പ്രതിക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഒരു ഉപദേശം നല്‍കുകയാണ് ബ്രസീല്‍ മുന്‍ താരം റൊമാരിയോ. 

ആവശ്യത്തിന് സെക്‌സ് ചെയ്യൂ, ഗോളടിക്കു എന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ക്ക് റൊമാരിയോ നല്‍കുന്ന ഉപദേശം. നൂറ് ശതമാനം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. എങ്കിലെ ലോക കപ്പിലേക്ക് എത്താനാവു. കളിച്ചു ഗോളടിക്കുക എന്നതാണ് ലോക കപ്പില്‍ പ്രധാനപ്പെട്ടതെന്നും റൊമാരിയോ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT