Sports

സ്‌കോട്ട്‌ലാന്‍ഡ് ക്രിക്കറ്റ് താരത്തിന് കൊവിഡ് 19; കരിം പുലിയായി തിരിച്ചെത്തുമെന്ന് ഓഫ് സ്പിന്നര്‍  

ഏകദിനത്തില്‍ 60 വിക്കറ്റുകള്‍ പിഴുത മജീദ് ആണ് സ്‌കോട്ട്‌ലാന്‍ഡിന്റെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പില്‍

Author : സമകാലിക മലയാളം ഡെസ്ക്

പാക് വംശജനായ സ്‌കോട്ട്‌ലാന്‍ഡ് ക്രിക്കറ്റ് താരം മജിദ് ഹഖിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സ്‌കോട്ട്‌ലാന്‍ഡിന് വേണ്ടി 54 ഏകദിനവും, 24 ട്വന്റി20യും കളിച്ച ഒഫ് സ്പിന്നറാണ് മജീദ്.

കൊവിഡ് 19 സ്ഥിരീകരിച്ചെങ്കിലും ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്ന് മുപ്പത്തിയേഴുകാരനായ മജിദ് വ്യക്തമാക്കി. 2006 മുതല്‍ 2015 വരെയാണ് മജിദ് സ്‌കോട്ട്‌ലാന്‍ഡിന് വേണ്ടി കളിച്ചത്. ഏകദിനത്തില്‍ 60 വിക്കറ്റുകള്‍ പിഴുത മജീദ് ആണ് സ്‌കോട്ട്‌ലാന്‍ഡിന്റെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍പില്‍. 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഇപ്പോഴും സജീവമാണ് താരം. പുള്ളിപ്പുലിയുടെ ചിത്രവും പങ്കുവെച്ചാണ് മജീദ് തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്ത പങ്കുവെക്കുന്നത്. 266 കൊറോണ വൈറസ് കേസുകളാണ് സ്‌കോട്ട്‌ലാന്‍ഡില്‍ ഇതുവരെ സ്ഥിരീകരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'