Sports

സ്പാനിഷ് ലീഗില്‍ റിയലിന് തോല്‍വി; ഒന്നാം സ്ഥാനത്ത് തന്നെ

റിയലിന് പൂര്‍ണ മേധാവിത്വമുണ്ടായിരുന്നെങ്കിലും ഗോളടിക്കുന്നതില്‍ പരാജയപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

വലന്‍സിയ: സ്പാനിഷ് ലീഗില്‍ ലീഡ് ഉയര്‍ത്താനുള്ള അവസരം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റിയല്‍ മാഡ്രിഡ് നഷ്ടപ്പെടുത്തി. വലന്‍സിയയുടെ ഹോം ഗ്രൗണ്ട് മെസ്റ്റല്ലയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് റിയല്‍ സീസണിലെ രണ്ടാം പരാജയം രുചിച്ചത്.

കളിതുടങ്ങി ആദ്യ പത്ത് മിനുറ്റില്‍ തന്നെ വലന്‍സിയ രണ്ട് ഗോളുകള്‍ റിയലിന്റെ വലയിലാക്കി. അതിമനോഹര വോളിയിലൂടെ സൈമണ്‍ സാസ ഒന്നാം ഗോള്‍ നേടിയപ്പോള്‍ ഫാബിയന്‍ ഒറല്ലാനയുമാണ് രണ്ടാം ഗോള്‍ നേടി വലന്‍സിയയ്ക്ക് മൂന്ന് പോയിന്റ് നല്‍കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റിയലിന്റെ ഗോളിന് അവകാശി. റിയല്‍ മാഡ്രിഡ് കുപ്പായത്തില്‍ റൊണാള്‍ഡോയുടെ 700ാം മത്സരമായിരുന്നു ഇത്. 
22 കളികളില്‍ നിന്ന് 52 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ് റിയല്‍ മാഡ്രിഡ്. രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് 23 കളികളില്‍ നിന്ന് 51 പോയിന്റാണ് സമ്പാദ്യം. ലീഗില്‍ 13ാം സ്ഥാനത്താണ് വലന്‍സിയ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT