Sports

സൗത്ത് ആഫ്രിക്കന്‍ സംഘം ഇന്ത്യയിലെത്തി, കൊറോണ വൈറസ് ഭീതിയിലും പരമ്പരയുമായി മുന്നോട്ട്

ഏകദിനം നടക്കുന്ന വേദികളില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതിനാലാണ് പരമ്പരയുമായി മുന്‍പോട്ട് പോവാന്‍ തീരുമാനിച്ചതെന്ന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏകദിന പരമ്പരക്കായി സൗത്ത് ആഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തി. ന്യൂഡല്‍ഹിയിലെത്തിയ സൗത്ത് ആഫ്രിക്കന്‍ സംഘം ഇന്ന് തന്നെ ആദ്യ ഏകദിനത്തിന്റെ വേദിയായ ധരംശാലയിലേക്ക് തിരിക്കും.

ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ സംഘം ധരംശാലയിലെത്തുക. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം  മാര്‍ച്ച് 12നാണ്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വിവിധ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമായതിന് ശേഷമാവും ഇന്ത്യന്‍ താരങ്ങള്‍ ധരംശാലയിലേക്ക് തിരിക്കുക.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ ഷുഐബ് മഞ്ച്ര സൗത്ത് ആഫ്രിക്കന്‍ ടീമിനൊപ്പം ഇന്ത്യയിലേക്കെത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് ദുബായിലെത്തിയാണ് സംഘം ഇന്ത്യയിലേക്ക് പറന്നത്. ഏകദിനം നടക്കുന്ന വേദികളില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതിനാലാണ് പരമ്പരയുമായി മുന്‍പോട്ട് പോവാന്‍ തീരുമാനിച്ചതെന്ന് സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയില്‍ ഇതുവരെ 41 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന്റെ ഭീതിയില്‍ രാജ്യം നില്‍ക്കുമ്പോള്‍ സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന പരമ്പര അപകടകരമാവും എന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. വലിയ കൂട്ടം ആളുകള്‍ ഈ സമയം ഒരുമിച്ച് വരുന്നത് ആശങ്ക തരുന്നുണ്ടെങ്കിലും മുന്‍ നിശ്ചയിച്ച പ്രകാരം പരമ്പര നടത്താനാണ് ബിസിസിഐ തീരുമാനം.

മാര്‍ച്ച് 15ന് ലഖ്‌നൗവിലും, മാര്‍ച്ച് 18ന് കൊല്‍ക്കത്തയിലുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍. ഡി കോക്കിന്റെ നേതൃത്വത്തിലുള്ള സൗത്ത് ആഫ്രിക്കയുടെ പതിനാറ് അംഗ സംഘമാണ് ഇന്ത്യയിലേക്കെത്തിയത്. പരിക്കേറ്റ റബാഡ ടീമിലില്ല. ഇന്ത്യന്‍ ടീമിലേക്ക് ഹര്‍ദിക് പാണ്ഡ്യയും ശിഖര്‍ ധവാനും, ഭുവിയും മടങ്ങിയെത്തിയിരുന്നു. എന്നാല്‍ രോഹിത് ശര്‍മക്ക് കളിക്കില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT