Sports

സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ജര്‍മനിക്ക് ജയം; ഗോളടിച്ച് വിരമിക്കല്‍ മത്സരം ഗംഭീരമാക്കി പൊഡാള്‍സ്‌ക്കി

സമകാലിക മലയാളം ഡെസ്ക്

ഡോര്‍ട്ട്മുണ്ട്:   ജര്‍മന്‍ കുപ്പായത്തില്‍ അവസാന മത്സരത്തിനിറങ്ങിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂക്കാസ് പെഡോള്‍സ്‌ക്കിയുടെ കിടിലന്‍ ഗോളില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന സൗഹൃദമത്സരത്തില്‍ ജര്‍മനിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മനി ജയിച്ചത്. സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ പൊഡോള്‍സ്‌ക്കി തന്നെയാണ് ജര്‍മനിയെ നയിച്ചത്.  

ജര്‍മനിക്കായി  130ാം മത്സരത്തിനിറങ്ങിയ പെഡോള്‍സ്‌ക്കി കഴിഞ്ഞ യൂറോ കപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2014 ലോകപ്പില്‍ ജര്‍മനി കിരീടം നേടുന്നതില്‍ പ്രധാന പങ്കുവഹിച്ച താരം രാജ്യത്തിനായി ആകെ 49 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ഗെരത് സൗത്ത്‌ഗേറ്റിന് ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി വഴങ്ങിയത് തിരിച്ചടിയാകും.  പന്ത് ഹോള്‍ഡ് ചെയ്തു കളിക്കുന്നതിന് നിര്‍ദേശം ലഭിച്ച ഇംഗ്ലണ്ട് ടീം ആക്രമണത്തിന് അവസരം കിട്ടുമ്പോള്‍ മാത്രമാണ് മുതിര്‍ന്നത്. 


മെസ്യുത് ഓസില്‍, ജുലിയന്‍ ഡ്രാക്‌സലര്‍, ജെറോം ബോട്ടെങ്, സെമിഖദീര എന്നിവരില്ലാത്ത ജര്‍മിനിയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചില്ല. അതേസമയം, ഇംഗ്ലണ്ട് നിരയില്‍ ലെസ്റ്റര്‍ ഹീറോ ജാമി വാര്‍ഡി ജര്‍മന്‍ പ്രതിരോധത്തെ അവസരം കിട്ടുമ്പോഴെല്ലാം പരീക്ഷിച്ചുകൊണ്ടിരുന്നു. 69മത് മിനുട്ടിലാണ് പെഡോള്‍സ്‌ക്കി ജര്‍മനിക്ക് വേണ്ടിയുള്ള തന്റെ അവാസന ഗോള്‍ അടിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT