Sports

ഹനുമ വിഹാരിക്ക് കന്നി സെഞ്ച്വറി; ഇഷാന്തിന് അര്‍ധ ശതകം; ഇന്ത്യക്ക് മികച്ച സ്‌കോര്‍

കന്നി സെഞ്ച്വറിയുമായി ഹനുമ വിഹാരിയും കന്നി അര്‍ധ സെഞ്ച്വറിയുമായി പേസര്‍ ഇഷാന്ത് ശര്‍മയും കളം നിറഞ്ഞപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കിങ്സ്റ്റണ്‍: കന്നി സെഞ്ച്വറിയുമായി ഹനുമ വിഹാരിയും കന്നി അര്‍ധ സെഞ്ച്വറിയുമായി പേസര്‍ ഇഷാന്ത് ശര്‍മയും കളം നിറഞ്ഞപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് പോരാട്ടം 416 റണ്‍സെന്ന നിലയില്‍ അവസാനിച്ചു.

തന്റെ ആറാം ടെസ്റ്റിനിറങ്ങിയ ഹനുമ വിഹാരി മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞാണ് കന്നി ശതകം കുറിച്ചത്. 225 പന്തുകള്‍ നേരിട്ട് 16 ഫോറുകളുമായി താരം 111 റണ്‍സെടുത്ത് പുറത്തായി. മികച്ച പിന്തുണയുമായി ഇഷാന്ത് ശര്‍മയും തന്റെ ഭാഗം ഭംഗിയാക്കിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 400 കടന്നത്. ഇഷാന്ത് 69 പന്തുകള്‍ നേരിട്ട് ആറ് ഫോറുകളുടെ അകമ്പടിയോടെയാണ് 50 റണ്‍സിലെത്തിയത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണ് ഇഷാന്ത് കുറിച്ചത്. 31 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍. 57 റണ്‍സുമായി ഇഷാന്ത് പുറത്തായി.  

നേരത്തെ മായങ്ക് അഗര്‍വാള്‍ (55), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (76) എന്നിവരും നേരത്തെ ഇന്ത്യക്കായി മികച്ച ബാറ്റിങ് പുറത്തെടുത്തിരുന്നു. കെഎല്‍ രാഹുല്‍ (13), ചേതേശ്വര്‍ പൂജാര (ആറ്), അജിന്‍ക്യ രഹാനെ (24), ഋഷഭ് പന്ത് (27), ജഡേജ (16), മുഹമ്മദ് ഷമി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. ബുമ്‌റ പുറത്താകാതെ നിന്നു.

വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. കോണ്‍വാള്‍ മൂന്ന് വിക്കറ്റുകളും കെമര്‍ റോച്ച്, ക്രെയ്ഗ് ബ്രാത്‌വയ്റ്റ് ഒരോ വിക്കറ്റും സ്വന്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT