Sports

ഹെയ്ഡന്‍ വീണ് കിടക്കുമ്പോഴും ജോണ്ടി റോഡ്‌സിന് തമാശ; തമിഴ്‌നാട് തീരം പോലെയെന്ന് ട്രോള്‍

ക്രിക്കറ്റ് ആരാധകരെ സങ്കടപ്പെടുത്തുന്നതായിരുന്നു ആ ഫോട്ടോ എങ്കിലും അതില്‍ തമാശയുമായി വരികയാണ് സൗത്ത് ആഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ്

Author : സമകാലിക മലയാളം ഡെസ്ക്

എതാനും ദിവസത്തേക്ക് ഗെയിം ഓവര്‍ എന്ന് പറഞ്ഞായിരുന്നു ഓസീസ് മുന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍ സര്‍ഫിങ്ങിനിടെ പരിക്കേറ്റതിന്റെ ഫോട്ടോ ആരാധകരുമായി പങ്കുവെച്ചത്. ക്രിക്കറ്റ് ആരാധകരെ സങ്കടപ്പെടുത്തുന്നതായിരുന്നു ആ ഫോട്ടോ എങ്കിലും അതില്‍ തമാശയുമായി വരികയാണ് സൗത്ത് ആഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ്. 

ഹെയ്ഡന്‍ പങ്കുവെച്ച ഫോട്ടോയില്‍ അദ്ദേഹത്തിന്റെ തലയിലെ മുറിവുകള്‍ വ്യക്തമായിരുന്നു. തമിഴ്‌നാടുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഹെയ്ഡനെ തമിഴ്‌നാടിന്റെ പേരില്‍ ട്രോളുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം. തമിഴ്‌നാടിന്റെ ഭൂപടം എന്താണ് തലയില്‍ വരച്ചിരിക്കുന്നത്? ഇതാണ് ആത്മാര്‍ത്ഥത എന്നാണ് ജോണ്ടി റോഡ്‌സ് ട്വിറ്ററില്‍ കുറിച്ചത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ കളിച്ചതിന് പിന്നാലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്ററി ടീമിലേക്കും ഹെയ്ഡന്‍ വന്നിരുന്നു. ഇങ്ങനെ തമിഴ്‌നാടുമായി ഏറെ നാളത്തെ ആത്മബന്ധമാണ് ഹെയ്ഡനുള്ളത്. പരിക്ക് പറ്റി വീണപ്പോള്‍ ആ ബന്ധം തന്നെ എടുത്ത് ട്രോളുകയാണ് ജോണ്ടി റോഡ്‌സ്. 

ഓസ്‌ട്രേലിയയിലെ സ്ട്രാഡ്‌ബ്രോക്ക് ദ്വീപില്‍ മകന്‍ ജോഷിനൊപ്പം സര്‍ഫിങ് നടത്തുന്നതിന് ഇടയിലായിരുന്നു അപകടം. ഒരുമിച്ചു വന്ന തിരമാലകളില്‍പ്പെട്ട നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്ന് ഹെയ്ഡന്‍ പറയുന്നു. കഴുത്തിന് താഴെ നട്ടെല്ലിനും ലിഗ്മെന്റിനുമാണ് പരിക്കേറ്റത് എന്നും തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു എന്നും ഹെയ്ഡന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT