Sports

​ഗോളടിച്ചുകൂട്ടി ​ഗോവൻ സഫാരി തുടരുന്നു; അഞ്ച് ​ഗോൾ ത്രില്ലറിൽ മുംബൈയെ വീഴ്ത്തി തലപ്പത്ത്

ആദ്യ പകുതിയിൽ ഒറ്റ ​ഗോൾ മാത്രം നേടിയ ​ഗോവ രണ്ടാം പകുതിയിലാണ് ശേഷിച്ച നാല് ഗോളുകളും നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ​ഗോളടിച്ചുകൂട്ടി എെഎസ്എൽ അഞ്ചാം സീസണിലെ ആദ്യ ഹോം പോരാട്ടം എഫ്സി ​ഗോവ ആവിസ്മരണീയമാക്കിയപ്പോൾ മുംബൈ സിറ്റി എഫ്സി നിലയിലാക്കയത്തിലേക്ക് വീണുപോയി. മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ​ഗോവ വിജയിച്ചത്. അറ്റാക്കിങ് ഫുട്ബോൾ മാത്രമെ കളിക്കു എന്ന ഗോവൻ പരിശീലകൻ ലൊബേരയുടെ വാക്ക് കളത്തിൽ സത്യമായി. ആദ്യ പകുതിയിൽ ഒറ്റ ​ഗോൾ മാത്രം നേടിയ ​ഗോവ രണ്ടാം പകുതിയിലാണ് ശേഷിച്ച നാല് ഗോളുകളും നേടിയത്. ഇരട്ട ​ഗോളുകളുമായി മി​ഗ്വേൽ ഫെർണാണ്ടസ് കളം നിറഞ്ഞപ്പോൾ ഫെറാൻ കൊറോമിനസ്, ജാക്കിചന്ദ് സിങ്, എഡു ബേഡിയ എന്നിവർ ശേഷിച്ച ​ഗോളുകളും വലയിലാക്കി. 

കളിയുടെ ആറാം മിനുട്ടിൽ തന്നെ ഗോവ മുന്നിൽ എത്തി. സൗവിക് കോറോയെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ ആയിരുന്നു ഗോവയുടെ ആദ്യ ഗോൾ. പെനാൽറ്റി എടുത്ത കൊറോമിനസ് ഒരു പിഴവും ഇല്ലാതെ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. ആദ്യ പകുതിയിൽ ഈ ഗോൾ ഒഴിച്ചാൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. മത്സരത്തിൽ പീന്നിട് ​ഗോവ മാത്രമായിരുന്നു. ഗോളാകുമെന്ന് തോന്നിക്കും വിധത്തിലായിരുന്നു ഗോവയുടെ ഒരോ മുന്നേറ്റങ്ങളും. കളിയുടെ 55ാം മിനുട്ടിൽ ജാക്കിചന്ദ് സിങ് ഗോവയുടെ ലീഡ് രണ്ടാക്കി. തൊട്ടുപിന്നാലെ 61ാം മിനുട്ടിൽ എഡു ബേഡിയയിലൂടെ ഗോവയുടെ മൂന്നാം ഗോളും എത്തി. ഇതോടെ കളി തന്നെ മുംബൈ കൈവിട്ട അവസ്ഥയിലായി. അവസാന നിമിഷങ്ങളിൽ ഇരട്ട ഗോളുകളുമായി മി​ഗ്വേൽ ഗോവയുടെ പട്ടിക പൂർത്തിയാക്കി. 84, 90 മിനുട്ടുകളിലാണ് മി​ഗ്വേലിന്റെ ​ഗോളുകൾ പിറന്നത്. 

  മൂന്ന് മത്സരങ്ങളിൽ നിന്നായി എഫ്സി ഗോവ ഇതുവരെ പത്ത് ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഏഴ് പോയിന്റുമായി ഗോവ ബം​ഗളൂരുവിനെ പിന്തള്ളി തലപ്പത്തേക്കെത്തുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തടവുകാർക്ക് പകൽ പുറത്തുപോയി ജോലി ചെയ്യാം, വൈകുന്നേരം ജയിലിലേക്ക് മടങ്ങാം; പുതിയ ഓപ്പൺ ജയിൽ പദ്ധതി

'എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ദിവസങ്ങള്‍'; 14 കിലോ കൂട്ടിയും, പിന്നെ കുറച്ചും ഞെട്ടിച്ച് നിമിഷ

ദിവസവും കറിവേപ്പില കഴിക്കുന്നതിന്റെ 6 ​ഗുണങ്ങൾ

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ ഇൻസ്‌ട്രക്ടർ ഒഴിവുകൾ; ദിവസവേതനം 1,120 രൂപ !

ഉസ്‌ബെക്കിസ്ഥാനുമായി ദീര്‍ഘകാല യുറേനിയം കരാര്‍; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ 30 ദിവസം വരെ താമസിക്കാം