Sports

​ഗ്രീസ്മാനും വരാനെയും പിന്നിൽ; എംബാപ്പെ തന്നെ ഫ്രാൻസിലെ മികച്ച താരം 

ഫ്രാന്‍സിലെ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരമാണ് എംബാപ്പെയെ തേടിയെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: വർത്തമാന ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരമെന്ന വിശേഷണം ഫ്രാൻസിന്റെ 20കാരനായ കെയ്ലിയൻ എംബാപ്പെയ്ക്കാണ്. ഫ്രാൻസിനെ രണ്ടാം ലോകകപ്പ് വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരത്തെ തേടി ഇപ്പോഴിതാ മറ്റൊരു പുരസ്കാരം കൂടി. ഫ്രാന്‍സിലെ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരമാണ് എംബാപ്പെയെ തേടിയെത്തിയത്. ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിനാണ് താരത്തെ പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തത്. 

ടീമംഗങ്ങളായ അന്റോയിൻ ഗ്രീസ്മാന്‍, റാഫേല്‍ വരാനെ എന്നിവരെ വോട്ടിങിൽ പിന്തള്ളിയാണ് എംബാപ്പെയുടെ നേട്ടം. ലോകകപ്പില്‍ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരവും നേരത്തെ എംബാപ്പെയെ തേടിയെത്തിയിരുന്നു. 

സീസണിൽ മിന്നും ഫോമിലാണ് താരം. ഫ്രഞ്ച് ലീ​ഗ് വണിൽ പാരിസ് സെന്റ് ജെർമെയ്ന് വേണ്ടിയും താരം മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. 
ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് കപ്പ് എന്നിവ പിഎസ്ജിക്ക് നേടിക്കൊടുക്കുന്നതില്‍ എംബാപ്പെ ചുക്കാന്‍ പിടിച്ചു. വിവിധ ടൂര്‍ണമെന്റുകളിലായി ഈ വര്‍ഷം 34 ഗോളുകളും സ്‌ട്രൈക്കര്‍ നേടി. കഴിഞ്ഞ വർഷം മധ്യനിര താരമായ എൻ​ഗാളോ കാണ്ടെയ്ക്കായിരുന്നു പുരസ്കാരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം