Hansika Krishna 
Syd

നസ്ലെന്റെ നായികയായി ഹന്‍സിക കൃഷ്ണ; താരപുത്രിയുടെ എന്‍ട്രി ബാച്ചിലര്‍ പാര്‍ട്ടി 2വിലൂടെ!

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക കൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെ താരമാണ് ഹന്‍സിക കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ഹന്‍സികയ്ക്ക് ഇന്ന് സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ആരാധകവൃന്ദമുണ്ട്. ഹന്‍സിക പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമെല്ലാം അതിവേഗമാണ് വൈറലായി മാറുന്നത്.

തന്റെ സഹോദരിമാര്‍ക്ക് പിന്നാലെ ഹന്‍സികയും നായികയായി ചുവടുവെക്കുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ബാലതാരമായി നേരത്തെ അഭിനയിച്ചിട്ടുള്ള ഹന്‍സിക നായികയാകുന്നുവെന്ന വാര്‍ത്ത ആരാധകരില്‍ ആവേശം ജനിപ്പിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ യുവതാരം നസ്ലെന്റെ നായികയായിട്ടാണ് ഹന്‍സികയുടെ എന്‍ട്രിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലര്‍ പാര്‍ട്ടി D'EUX എന്ന ചിത്രത്തിലാണ് ഹന്‍സിക നസ്ലെന്റെ നായികയാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ ലൂക്കയില്‍ അഹാനയുടെ കുട്ടിക്കാലം അഭിനയിച്ചിട്ടുണ്ട് ഹന്‍സിക. കൃഷ്ണ കുമാറിന്റെ മക്കളില്‍ സിനിമയിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണ് ഹന്‍സിക. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും സിനിമയിലെത്തിയിരുന്നു.

അതേസമയം 2012 ല്‍ പുറത്തിറങ്ങിയ ബാച്ചിലര്‍ പാര്‍ട്ടിയുടെ തുടര്‍ച്ചയാണ് ബാച്ചിലര്‍ പാര്‍ട്ടി ഡ്യു. ഉണ്ണി ആര്‍ സംഭാഷണം എഴുതുന്ന സിനിമയില്‍ വന്‍ താരനിര തന്നെയുണ്ട്. നസ്ലെനൊപ്പം ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിലുണ്ട്. ഫഹദ് ഫാസില്‍ അതിഥി വേഷത്തിലെത്തുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഫഹദ് ഫാസിലും അന്‍വര്‍ റഷീദും അമല്‍ നീരദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. അപ്പു പ്രഭാകരന്‍ ആണ് ഛായാഗ്രഹണം. സംഗീതം ക്രിസ്റ്റോ സേവ്യറുടേതാണ്.

Hansika Krishna to make her movie entry. As per reports she will be Naslen's heroine in Bachelor Party 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എണ്ണവില കുതിക്കുന്നു, 112 ഡോളര്‍ കടന്നു; നാലുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍

'അടുത്തത് ക്യൂബ', ഇറാന് പിന്നാലെ ക്യൂബയെ ആക്രമിക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ്

'ഫണ്ട് തട്ടിപ്പ് പരാതി കൊടുത്തിട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രദ്ധിച്ചതു പോലുമില്ല; ബാലുശേരിയിൽ ഞാൻ മത്സരിച്ചത് തന്നെ തെറ്റായിരുന്നു'

ചാറ്റ് ട്രാന്‍സ്ഫര്‍ ടൂള്‍, ഡ്യുവല്‍ അക്കൗണ്ട്, എഐ..; പുത്തന്‍ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് വാട്‌സ്ആപ്പ്

കൊണ്ടും കൊടുത്തും പോര്; സ്വിസ് വെല്ലുവിളിയില്‍ പതറാതെ ജര്‍മനി; അര്‍ജന്റീനയ്ക്കും ജയം

SCROLL FOR NEXT