MG Sreekumar, Vedan 
Syd

'അറിയില്ലെന്ന് പറഞ്ഞത് സത്യസന്ധമായി, ഇന്ന് വേടന്‍ സ്വന്തം അനിയനെപ്പോലെ'; വിരോധമില്ലെന്നും എംജി ശ്രീകുമാര്‍

നിങ്ങള്‍ അദ്ദേഹത്തിന്റെ പാട്ടിനും പോകൂ, എന്റെ പാട്ടിനും വരൂ.''

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങളായി മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ശബദം. വര്‍ഷങ്ങള്‍ക്കിപ്പുറം ജെന്‍സി തലമുറയേയും തന്റെ പാട്ടിന്റെ മാജിക്കിലൂടെ ആവേശം കൊള്ളിക്കുന്ന ഗായകന്‍. എംജി പാടി തകര്‍ക്കുന്ന റീലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കാലമാണിത്.

അതേസമയം പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളും എംജി ശ്രീകുമാര്‍ നേരിട്ടിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു റാപ്പ് ഗായകന്‍ വേടനെ അറിയില്ലെന്ന് പറഞ്ഞ സംഭവം. വേടനെ അറിയില്ലെന്ന് പറഞ്ഞതിന്റെ കടുത്ത വിമര്‍ശനങ്ങളാണ് എംജി നേരിട്ടത്. നാളുകള്‍ക്ക് ഇപ്പുറമിതാ ആ സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് എംജി ശ്രീകുമാര്‍.

വേടന അറിയില്ലെന്ന് അന്ന് പറഞ്ഞത് സത്യസന്ധമാണെന്നാണ് എംജി പറയുന്നത്. ഇന്നും തനിക്ക് വേടനെ വ്യക്തിപരമായി അറിയില്ലെന്നും എംജി പറയുന്നു. അതൊരു തെറ്റാണോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ശേഷം വേടന്റെ പാട്ടുകള്‍ കേട്ട് തുടങ്ങിയെന്നും ഗംഭീരമായിട്ടുണ്ടെന്നും എംജി പറയുന്നു. മനോരമ ഓണ്‍ലൈനിനോടായിരുന്നു എംജിയുടെ പ്രതികരണം.

'വേടനെ അറിയാമോ എന്ന് എന്നോട് ചോദിച്ചു, എനിക്ക് അറിയില്ലെന്ന് സത്യസന്ധമായി ഞാന്‍ മറുപടി പറഞ്ഞു. അന്ന് എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. ഇന്നും വ്യക്തിപരമായി പരിചയമില്ല. അതൊരു തെറ്റാണോ? അത് പറഞ്ഞതിന് സമൂഹമാധ്യമങ്ങളില്‍ മുഴുവന്‍ എനിക്കെതിരെ പ്രശ്‌നങ്ങളുണ്ടാക്കി. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ റാപ്പ് ഗാനങ്ങളൊക്കെ ഞാന്‍ കേള്‍ക്കുന്നത്. ഗംഭീരമായിട്ടുണ്ട്. അദ്ദേഹം ജനപ്രീതി നേടിയ ഗായകനാണ്'' എംജി ശ്രീകുമാര്‍ പറയുന്നു.

അന്ന് അറിയില്ലെന്ന് പറഞ്ഞെങ്കിലും, ഇന്ന് വേടന്‍ തനിക്ക് അനിയനെ പോലെയാണെന്നും എംജി പറയുന്നുണ്ട്. ''വേടന്‍ എനിക്കൊരു അനിയനെപ്പോലെയാണ്. എനിക്ക് അദ്ദേഹത്തോട് ഒരു വിരോധവുമില്ല. അദ്ദേഹം പാടുന്ന ജോണര്‍ വേറെയാണ്. അവിടെയൊരു താരതമ്യത്തിന്റെ ആവശ്യമേയില്ല. ഞാന്‍ പാടുന്നത് മറ്റൊരു തരത്തിലുള്ള പാട്ടാണ്. അത് 'വേ' ഇത് 'റെ'. അതില്‍ താരതമ്യം ചെയ്യുകയേ അരുത്. നിങ്ങള്‍ അദ്ദേഹത്തിന്റെ പാട്ടിനും പോകൂ, എന്റെ പാട്ടിനും വരൂ.'' എന്നും എംജി പറയുന്നു.

MG Sreekumar says Rapper Vedan is like a brother to him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപാത: ഭരണമാറ്റം വികസനക്കുതിപ്പിനെ ബാധിക്കുമോ? സ്വപ്നപദ്ധതിയുടെ ഭാവി എങ്ങോട്ട്?

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

'എന്നാലും ആരാടാ ഈ സാക്ഷാൽ ഥോർ ?'; 'അതിരടി'യുമായി ബേസിലും ടൊവിനോയും, ട്രെയ്‌ലർ വൈറൽ

രാത്രി പഴം കഴിക്കാമോ?

ആൾട്രോസ് സിഎൻജി എഎംടി പതിപ്പ് വിപണിയിൽ; വില 8.70 ലക്ഷം രൂപ മുതൽ

SCROLL FOR NEXT