Renju Renjimar ഇന്‍സ്റ്റഗ്രാം
Syd

'ബിജെപിയ്ക്ക് വോട്ട് ചെയ്യരുത്, മനുഷ്യരെ തമ്മില്‍ തല്ലിക്കുന്ന വര്‍ഗ്ഗം'; തുറന്നടിച്ച് രഞ്ജു രഞ്ജിമാര്‍

നാളെ ഒരു പക്ഷെ എന്നെ ഇല്ലാണ്ടാക്കിയേക്കാം, എന്നെ തേജോവധം ചെയ്‌തേക്കാം

സമകാലിക മലയാളം ഡെസ്ക്

ബിജെപിയ്‌ക്കെതിരെ രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയിലുള്ളവര്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യരുതെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. മനുഷ്യന്റെ മനസ് കാണാന്‍ സാധിക്കാത്ത ഇത്തരം ആളുകള്‍ ഭരിക്കാന്‍ വരരുതെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു രഞ്ജു രഞ്ജിമാരിന്റെ പ്രതികരണം. ഇത് പറഞ്ഞതിന്റെ പേരില്‍ താന്‍ നാളെ ഇല്ലെന്ന് വരാം, തന്നെ തേജോവധം ചെയ്‌തേക്കാമെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നുണ്ട്. നോ ട്രാന്‍സ് വോട്ട് ടു ബിജെപി എന്ന പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് രഞ്ജുവിന്റെ പ്രതികരണം.

''കേരളത്തിലെ വിവരം ഉള്ള ട്രാന്‍സ്ജന്‍ഡർ കമ്മ്യൂണിറ്റികളെ ദയവു ചെയ്തു നിങ്ങള്‍ എന്തിന്റെ പേരില്‍ ആണെങ്കിലും ഈ പാര്‍ട്ടിക്ക് നിങ്ങളുടെ വോട്ട് നല്‍കരുത്, നാളെ ഒരു പക്ഷെ എന്നെ ഇല്ലാണ്ടാക്കിയേക്കാം, എന്നെ തേജോവധം ചെയ്‌തേക്കാം. മനുഷ്യന്റെ മനസ്സു കാണാന്‍ കഴിയാത്ത ഇത്തരം ആള്‍ക്കാര്‍ ഇവിടെ ഭരിക്കാന്‍ വരരുത്. എന്ത് വന്നാലും നേരിടും, കൊന്നോളും. ട്രംപിന്റെ പാര്‍ട്ണര്‍ മോദി അമേരിക്കയില്‍ സെറ്റ് ചെയ്യട്ടെ. മനുഷ്യരെ തമ്മില്‍ തല്ലിക്കുന്ന വര്‍ഗ്ഗം'' എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

നേരത്തെ കേരളത്തില്‍ നിന്നും നിരവധി ട്രാന്‍സ് വ്യക്തികള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത്, ഭരതനാട്യം കലാകാരിയായ അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങിയ പതിനഞ്ച് പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഈ സാഹചര്യത്തിലാണ് രഞ്ജു രഞ്ജിമാറിന്റെ പ്രതികരണം. ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലെ സെലിബ്രിറ്റികളുടെ നീണ്ടനിരയും ചര്‍ച്ചയായി മാറിയിരുന്നു.

Makeup artist Renju Renjimar asks Trans persons to not vote for BJP.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോപാലകൃഷ്ണന്റെ പരാമര്‍ശം ഗൗരവതരം; എന്തു നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി

'ഒരു രാഹുല്‍ മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങള്‍ ഉണ്ട്'; പ്രശോഭിനെതിരെയുള്ള പീഡന പരാതിയില്‍ ശോഭ സുരേന്ദ്രന്‍

ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും; മാറ്റം ആഗ്രഹിക്കുന്നവര്‍ നാളെ അപേക്ഷ നല്‍കണമെന്ന് സുരേഷ് ഗോപി

വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്ത സംഭവം; മെറ്റക്ക് സംഭവിച്ച അബദ്ധം, ആവശ്യപ്പെട്ടത് കമന്റുകള്‍ നീക്കം ചെയ്യാനെന്ന് രത്തന്‍ ഖേല്‍ക്കര്‍

ഐപിഎല്‍ ടിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍; വ്യാജന്‍മാരെ സൂക്ഷിക്കുക!

SCROLL FOR NEXT