'എന്താണ് സംഭവിക്കുന്നതെന്ന് കണ്ണാടിയിൽ നോക്കി ചോദിക്കും; പരാജയപ്പെടുമോ എന്ന ഭയമായിരുന്നു എനിക്ക്'

ഞാൻ അത്ര ആത്മവിശ്വാസമുള്ള വ്യക്തിയല്ല.
Tiger shroff
Tiger shroffഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡിൽ ഏറെ ആരാധകരുള്ള നടനാണ് ടൈഗർ ഷ്റോഫ്. ആക്ഷൻ രംഗങ്ങളിലുള്ള വൈദ​ഗ്ദ്യം കൊണ്ട് വളരെ പെട്ടന്നുതന്നെ ആരാധക മനസ്സിൽ ഇടം പിടിക്കാൻ ടൈഗറിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ ലില്ലി സിങ്ങിന് നൽകിയ അഭിമുഖത്തിൽ ടൈ​ഗർ ഷ്റോഫ് പറഞ്ഞ വാക്കുകളാണിപ്പോൾ വൈറലായി മാറുന്നത്.

ഞാൻ അത്ര ആത്മവിശ്വാസമുള്ള വ്യക്തിയല്ല. മാറ്റം സ്ഥിരമാണെന്ന് എനിക്കറിയാം, പക്ഷേ മാറ്റത്തെ ഞാൻ ഭയപ്പെടുന്നു.- നടൻ പറഞ്ഞു. ആത്മവിശ്വാസക്കുറവ് പലപ്പോഴും ഒരു ബലഹീനതയായി കാണപ്പെടുമെങ്കിലും അത് തനിക്ക് ഒരു പ്രചോദനമായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.

പരാജയ ഭയം, മത്സരാധിഷ്ഠിതമായ ഒരു മേഖലയിൽ സ്വയം നമ്മെ മെച്ചപ്പെടാനും മുന്നിൽ നിൽക്കാനും പ്രേരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'എനിക്ക് പ്രിയപ്പെട്ട കാര്യങ്ങളെ ചേർത്തു പിടിക്കാൻ ഇഷ്ടമാണ്. എന്റേതായതിനെ മുറുകെ പിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഞാൻ എങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ച് എനിക്ക് നിരന്തരം അരക്ഷിതാവസ്ഥ തോന്നാറുണ്ട്. എന്നാൽ ആ ഒരു തോന്നലാണ് പലപ്പോഴും എന്നെ മുന്നോട്ട് നയിക്കുന്നത്. പരാജയഭീതി പലപ്പോഴും എന്നെ മുന്നോട്ട് നയിക്കുന്നു.'- ടൈഗർ പറഞ്ഞു.

Tiger shroff
കുട്ടിയുടുപ്പിട്ട് തെരുവിലൂടെ നടക്കുന്ന നായിക അസാധ്യ കാഴ്ച; മണ്ടത്തരങ്ങളുടെ ഘോഷയാത്ര; പാക് യുവാവിന്റെ ധുരന്ധര്‍ റിവ്യു

നടൻ തന്‍റെ ആത്മവിശ്വാസക്കുറവിനെ കുറിച്ച് തുറന്നുപറയുന്നത് ഇതാദ്യമല്ല. 2019ൽ ഐ‌എ‌എൻ‌എസിന് നൽകിയ അഭിമുഖത്തിലും ടൈഗർ ഇതേ വിഷയത്തിൽ സംസാരിച്ചിരുന്നു. അച്ഛന് തന്‍റെ അഭിനയം ഇഷ്ടപ്പെടുമോ, ആരാധകർ തന്റെ വർക്കിനെ അഭിനന്ദിക്കുമോ എന്നതിനെക്കുറിച്ചെല്ലാം ടെൻഷൻ ഉണ്ടായിരുന്നുവെന്ന് ടൈഗർ പറഞ്ഞു.

Tiger shroff
'ആദിത്യയെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അവൻ എല്ലാം സ്വയം പഠിച്ചതാണ്, എന്നേക്കാൾ നന്നായി ചെയ്തു'; പ്രിയദർശൻ

'ഹൃത്വിക് റോഷൻ സാറിനൊപ്പം ഒരു സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന് എന്‍റെ അഭിനയം ഇഷ്ടപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചു. അദ്ദേഹം എന്റെ നായകനാണ്. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു' -ടൈഗർ കൂട്ടിച്ചേർത്തു. ലാ ജാ ​ഗലെ ആണ് ടൈറിന്റേതായി ഇനി തിയറ്ററുകളിലെത്താനുള്ള ചിത്രം. ലക്ഷ്യ, ജാൻവി കപൂർ എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.

Summary

Cinema News: Actor Tiger Shroff admitted to feeling insecure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com