Hrithik Roshan and Saba Azad 
Syd

ഒറ്റയടിക്ക് 4 കിലോ കുറഞ്ഞു, 14 ദിവസം ആശുപത്രിയില്‍; നിഴല്‍ പോലെ കാമുകിയ്ക്ക് കൂട്ടിരുന്ന് ഹൃത്വിക്

ജീവിതത്തിലെ ഏറ്റവും മോശം 14 ദിവസങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

നടിയും ഗായികയും ഹൃത്വിക് റോഷന്റെ കാമുകിയുമായ സബ ആസാദ് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. സൈക്ലോസ്‌പോറ കയെറ്റനെന്‍സിസ് എന്ന പരാദബാധയേറ്റ് ആശുപത്രിയിലായിരിക്കുകയാണ് സബ. പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന് എല്ലാം നോക്കിയതും ആത്മവിശ്വാസം പകര്‍ന്നും ഹൃത്വിക് റോഷന്‍ ആണെന്നാണ് സബ പറയുന്നത്.

ആശുപത്രി കിടക്കയില്‍ നിന്നുള്ള തന്റെ ചിത്രത്തോടൊപ്പമായിരുന്നു സബയുടെ കുറിപ്പ്. രോഗാവസ്ഥ കാരണം രണ്ട് ആഴ്ച കൊണ്ട് നാല് കിലോ ഭാരം കുറഞ്ഞുവെന്നാണ് സബ പറയുന്നത്. വീട്ടിലെ ഭക്ഷണം കഴിച്ചിട്ടും, പോകുന്നിടത്തെല്ലാം വെള്ളം കൊണ്ടു നടന്നിട്ടും തനിക്ക് രോഗബാധയുണ്ടായെന്നാണ് സബ പറയുന്നത്.

''ജീവിതത്തിലെ ഏറ്റവും മോശം 14 ദിവസങ്ങള്‍. സൈക്ലോസ്‌പോറ കയെറ്റനെന്‍സിസ് എന്ന വൃത്തികെട്ട വില്ലന്‍! വീട്ടില്‍ നിന്നുള്ള ഭക്ഷണം മാത്രം കഴിക്കുന്ന, എവിടെപ്പോയാലും വാട്ടര്‍ ബോട്ടില്‍ കൊണ്ടു പോകുന്നൊരാള്‍ക്ക് ഈ അസുഖം വരുന്നത് അപ്രതീക്ഷിതം തന്നെ. അതും വര്‍ഷത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ തിരക്കിലൂടെ കടന്നു പോകുന്ന സമയത്ത് തന്നെ. രണ്ട് ആഴ്ചയില്‍ എനിക്ക് നഷ്ടമായത് നാല് കിലോയാണ്. എനിക്ക് നടക്കാന്‍ വയ്യ. ഒരു ദിവസം ഞാന്‍ രണ്ട് നേരം ട്രെയിന്‍ ചെയ്യുകയായിരുന്നു. പുള്‍ അപ്പുകളും വെയിറ്റ് ലിഫ്റ്റിങുമൊക്കെ ചെയ്യുകയായിരുന്നു. പിറ്റേ ദിവസം ഞാന്‍ പകുതിയായി. ടൂത്ത് പിക് പോലും ഉയര്‍ത്താനുള്ള കരുത്തു പോലുമില്ലാതായി' താരം പറയുന്നു.

''ദയവ് ചെയ്ത്, നിങ്ങളുടെ വയറിനോട് സ്‌നേഹമുണ്ടെങ്കില്‍ സാലഡ് ഇലകളും പച്ചക്കറികളും കഴുകുമ്പോള്‍ സൂക്ഷിക്കുക. കാരണം, നിങ്ങളുടെ ജീവന്‍ അതില്‍ ആശ്രയിച്ചിരിക്കുന്നു. ബേക്കിങ് സോഡ ഉപയോഗിച്ചുള്ളതാണ് ഞങ്ങളുടെ പുതിയ രീതി'' എന്നും സബ പയുന്നു. ഈ ചിത്രം പകര്‍ത്തിയത് ഹൃത്വിക് റോഷനാണ്. എന്റെ മോശം മൂഡിലും അദ്ദേഹം എനിക്ക് കൂട്ടിരുന്നു, ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലും തമാശ കണ്ടെത്താന്‍ അദ്ദേഹത്തിന് എപ്പോഴും സാധിക്കാറുണ്ട് എന്നും സബ കൂട്ടിച്ചേര്‍ക്കുന്നു.

Saba Azad was hospitalised for 14 days. Says boyfriend Hrithik Roshan lifed her spirits.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാര്‍; വകുപ്പുകള്‍ നാളെ

പോക്‌സോ കേസില്‍ കേന്ദ്ര മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

വെള്ളാപ്പള്ളിയെ തൊട്ടാല്‍ മുസ്ലീം ലീഗുകാരുടെ കൈവെട്ടും; പ്രവര്‍ത്തകരെ നിലയ്ക്ക് നിര്‍ത്തണമെന്ന് എസ്എന്‍ഡിപി നേതാവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച : എൻടിഎയിൽ വൻ അഴിച്ചു പണി, നാല് ഉദ്യോഗസ്ഥരെ നിയമിച്ച് കേന്ദ്ര സർക്കാർ

ഇനി മുതല്‍ അനുമതി നിര്‍ബന്ധം; വെള്ളി ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

SCROLL FOR NEXT