Suresh Gopi വിഡിയോ സ്ക്രീന്‍ഷോട്ട്
Syd

'മറ്റേ മോന്‍' അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ'; എയിംസുമായി ബന്ധപ്പെട്ട് അമ്മയുടെ പേര് വരെ വലിച്ചിട്ടു: സുരേഷ് ഗോപി

പറഞ്ഞത് കുറഞ്ഞു പോയെന്നും തികച്ച് വിളിക്കണമായിരുന്നുവെന്നും ഇപ്പോള്‍ എല്ലാവരും പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മറ്റേ മോന്‍ വിളിയില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. മറ്റൊരു അര്‍ത്ഥത്തിലല്ല അങ്ങനെ വിളിച്ചതെന്നാണ് സുരേഷ് ഗോപി പറയുന്നത്. എയിംസ് വരുമെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. ബേപ്പൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

''യോഗ്യരായവര്‍ക്ക് അതിന്റെ യോഗ്യത മനസിലാകും. അയോഗ്യന്മാരെയൊന്നും ഞാന്‍ വെറുതെ വിട്ടിട്ടുമില്ല. എന്റെ ഗുരുക്കന്മാരുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന ഭാഷണത്തിലെ വാക്ക്യങ്ങള്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. അത് കേരള ജനതയ്ക്ക് സ്വീകാര്യവുമായിട്ടുണ്ട്. പക്ഷെ ആ മറ്റേ മോന്‍ ഞാന്‍ അങ്ങനെ ഉദ്ദേശിച്ചതല്ല കെട്ടോ..'' സുരേഷ് ഗോപി പറയുന്നു.

''സത്യമായിട്ടും അല്ല. പറഞ്ഞത് കുറഞ്ഞു പോയെന്നും തികച്ച് വിളിക്കണമായിരുന്നുവെന്നും ഇപ്പോള്‍ എല്ലാവരും പറയുന്നുണ്ട്. പക്ഷെ ഒരിക്കലുമില്ല. ഞാന്‍ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. എയിംസുമായി ബന്ധപ്പെട്ട് എന്റെ അമ്മയുടെ പേര് വരെ വലിച്ചിട്ടവരാണ്. അതില്‍ എനിക്ക് കുറച്ച് വേദനയുണ്ടായി. അതിനാല്‍ എന്റെ സുഹൃത്താണെങ്കില്‍ പോലും, അദ്ദേഹത്തിന്റെ പേര് പറയാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ ഉദ്ദേശിച്ചത് എയിംസ് വരും എന്ന് ആ പറഞ്ഞ മോനുണ്ടല്ലോ അയാളോട് പറഞ്ഞേക്കൂ എന്ന് മാത്രമാണ്.'' എന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഷാള്‍ അണിയച്ചതുമായി ബന്ധപ്പെട്ട വിവാദം പ്രചരിപ്പിച്ചത് മറ്റേ ഗുണത്തില്‍ പെട്ടവരെന്നും സുരേഷ് ഗോപി. അദ്ദേഹം സംസാരിക്കുന്നതിനാലാണ് ഷാള്‍ സ്വന്തം കഴുത്തില്‍ ഇട്ടതെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.

Suresh Gopi clarifies his controversial statement. Says he didn't mean anything bad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വ്യൂ പോയിന്റ് കാണാനെത്തി; മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

'ഭരണം തുടങ്ങി', ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം; ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍

'തമിഴ്‌നാട്ടില്‍ പല പാര്‍ട്ടികളിലെ നിറയെ പേര്‍ സിഎം ആകാന്‍ ശ്രമിച്ചു, ഇവിടെ ഒരേ പാര്‍ട്ടിയിലെ നിറയെ പേര്‍ ട്രൈ ചെയ്യുന്നു': ആര്‍ജെ ബാലാജി

അര്‍ധസെഞ്ച്വറിമായി സായും സുന്ദറും; ഹൈദരാബാദിന് 169 റണ്‍സ് വിജയലക്ഷ്യം

SCROLL FOR NEXT