പ്രതീകാത്മക ചിത്രം 
Technology

ഇനി അജ്ഞാത നമ്പറുകളില്‍ നിന്ന് കോളുകള്‍ വരില്ല, ആര് വിളിച്ചാലും പേര് കാണിക്കും; സിനാപ് ഇന്ന് മുതല്‍

ഇതുവരെ ഫോണില്‍ സേവ് ചെയ്ത പേരാണ് സ്‌ക്രീനില്‍ തെളിഞ്ഞു വന്നുകൊണ്ടിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ അജ്ഞാത നമ്പറുകളില്‍ കോളുകള്‍ വരില്ല. സേവ് ചെയ്യാത്ത നമ്പറാണെങ്കിലും വിളിക്കുന്നയാളുടെ പേര് ഇന്നുമുതല്‍ മൊബൈല്‍ ഫോണില്‍ ദൃശ്യമാകും. സിം എടുക്കാനുപയോഗിച്ച തിരിച്ചറിയല്‍ രേഖയിലെ പേര് ഫോണില്‍ തെളിയുന്ന കോളിങ് നെയിം പ്രസന്റേഷന്‍ (സിനാപ്) രാജ്യമാകെ ഇന്നു മുതല്‍ നടപ്പാക്കാനാണു കേന്ദ്രനിര്‍ദേശം.

ഇതുവരെ ഫോണില്‍ സേവ് ചെയ്ത പേരാണ് സ്‌ക്രീനില്‍ തെളിഞ്ഞു വന്നുകൊണ്ടിരുന്നത്. അല്ലെങ്കില്‍ ട്രൂകോളര്‍ പോലെ തേര്‍ഡ് പാര്‍ട്ടി ആപ്പുകളില്‍ നല്‍കുന്ന വിവരങ്ങള്‍ ആയിരിക്കും. ഇതിന് 100 ശതമാനം ആധികാരികതയില്ല. 'കോളിങ് നെയിം പ്രസന്റേഷന്‍' വരുന്നതോടെ ആരുടെ പേരിലാണ് നമ്പറെടുത്തതെന്ന് കൃത്യമായി മനസിലാക്കാം.

തുടക്കത്തില്‍ 4ജി, 5ജി ശൃംഖലകളില്‍ മാത്രമാകുമിത്. പല മൊബൈല്‍ ഫോണ്‍ സേവനദാതാക്കളും പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. കോളര്‍ ഐഡി സംവിധാനം ലഭ്യമാകാന്‍ ഉപയോക്താവ് ഒന്നും ചെയ്യേണ്ടതില്ല. സേവ് ചെയ്ത നമ്പറുകളില്‍ നിന്നാണു കോളെങ്കില്‍ ആ പേരായിരിക്കും കാണിക്കുക. ബിസിനസ് കണക്ഷനുകള്‍ക്ക് നിലവിലെ പേരിനു പകരം സ്വന്തം ട്രേഡ്മാര്‍ക്ക് പേര് (പ്രിഫേഡ് നെയിം) ഉള്‍പ്പെടുത്താന്‍ അവസരം നല്‍കും. പുതിയ ബിസിനസ് കണക്ഷനുകള്‍ക്ക് അതെടുക്കുന്ന സമയത്തു തന്നെ 'പ്രിഫേഡ് നെയിം' നല്‍കാം.

ദേശീയ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിടാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. 'കോളിങ് നെയിം പ്രസന്റേഷന്‍' വേണ്ടി കഴിഞ്ഞ കുറെവര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തി വരികയായിരുന്നു. 60 ദിവസം വരെ ഈ പരീക്ഷണം തുടരും. രാജ്യത്തെ ഫോര്‍ ജി നെറ്റ് വര്‍ക്കുകളിലും പുതിയ നെറ്റ് വര്‍ക്കുകളിലുമാകും തുടക്കത്തില്‍ ഈ സൗകര്യം ഉണ്ടാകുക. ആദ്യഘട്ടത്തില്‍ 2ജി ഫോണ്‍ ഉപയോഗിക്കുന്നവരെ ഒഴിവാക്കിയിട്ടുണ്ട്.

No more calls from unknown numbers; the caller's name will be displayed regardless of who is calling—'CNAP' starting today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി സമരക്കടലാവും; ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്; പത്ത് ലക്ഷം പേര്‍ പങ്കെടുക്കും; വന്‍ പൊലീസ് സന്നാഹം

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഫോര്‍ട്ട് കൊച്ചിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു

വൈഭവ് സൂര്യവംശിയെ ഇറക്കുമോ, ആര് പുറത്തിരിക്കും? ഇന്ന് അഞ്ചാം ടി20

'മുഖ്യമന്ത്രിയെന്ന നിലയില്‍ വിഡി സതീശന്റെ ആദ്യ കേരളപ്പിറവി; വരാനിരിക്കുന്നത് അസാധാരണമായ അവസരങ്ങള്‍'; ആശംസകളുമായി പ്രധാനമന്ത്രി

ലോകത്തിന് അഭിമാനമായി കേരളം; എഴുപതിന്റെ നിറവില്‍ 'ദൈവത്തിന്റെ സ്വന്തം നാട്'