Elon Musk Doubles Down on Starlink Row, Asks 'Is Ambani the Real Boss of India?' AI Generated Image
Technology

'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?'; സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് വൈകുന്നതില്‍ മസ്‌കിന്റെ വിമര്‍ശനം

സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതില്‍ ചില 'കുത്തകകള്‍' തടസ്സം സൃഷ്ടിക്കുകയാണെന്നായിരുന്നു മസ്‌കിന്റെ നേരത്തെയുള്ള ആരോപണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി വൈകുന്നതിനെച്ചൊല്ലിയുള്ള വിമര്‍ശനം ശക്തമാക്കി സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. ഇന്ത്യയിലെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് മേഖല നിയന്ത്രിക്കാൻ 'ചില സ്ഥാപനങ്ങള്‍' ഇടപെടുകയാണെന്ന ആരോപണം സര്‍ക്കാര്‍ തള്ളിയതിന് പിന്നാലെയാണ് മസ്‌ക് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ പരാമര്‍ശിച്ച് പുതിയ ചോദ്യം ഉന്നയിച്ചത്.

'സ്റ്റാര്‍ലിങ്കിന് 165-ലേറെ രാജ്യങ്ങളില്‍ ലൈസന്‍സുണ്ട്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ എല്ലാ നിയമങ്ങളും ആവശ്യകതകളും പാലിക്കുന്നതിനായി അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും ലൈസന്‍സ് ലഭിക്കാത്തത്?' എന്നായിരുന്നു മസ്‌കിന്റെ എക്‌സിലെ ചോദ്യം. തുടര്‍ന്ന് 'അംബാനിയാണോ ഇന്ത്യയുടെ യഥാര്‍ഥ ബോസ്?' എന്നും മസ്‌ക് ചോദിച്ചു.

Musk X Post

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതില്‍ ചില ചിലർ തടസ്സം സൃഷ്ടിക്കുകയാണെന്നായിരുന്നു മസ്‌കിന്റെ നേരത്തെയുള്ള ആരോപണം. ഇന്ത്യന്‍ ടെലികോം വിപണിയിലെ കുത്തക നിയന്ത്രണം നിലനിര്‍ത്തുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മസ്‌ക് ആരോപിച്ചിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം ആരുടെയും പേര് നേരിട്ട് പരാമര്‍ശിച്ചിരുന്നില്ല.

മസ്‌കിന്റെ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കുള്ള നിയന്ത്രണ ചട്ടക്കൂട് നീതിപൂര്‍വവും വിവേചനരഹിതവുമാണെന്ന് വ്യക്തമാക്കി. നിയന്ത്രണ സംവിധാനമോ അത് നടപ്പാക്കുന്ന രീതിയോ അന്യായമോ വിവേചനപരമോ ആണെന്ന ആരോപണം അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാപരവുമാണെന്ന് മന്ത്രാലയം പ്രതികരിച്ചു.

സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ക്കായി മൂന്ന് സ്ഥാപനങ്ങള്‍ക്ക് ടെലികോം ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും ഇവയെല്ലാം സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രാലയം അറിയിച്ചു. നിലവില്‍ മൂന്ന് സ്ഥാപനങ്ങളും ഏതാണ്ട് ഒരേ നിയന്ത്രണ ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്റ്റാര്‍ലിങ്കിന് പുറമെ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലുമായി ബന്ധമുള്ള വണ്‍വെബും ഇന്ത്യയിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ വിപണിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

സുരക്ഷാ ആവശ്യകതകള്‍ പരിഗണിച്ച് സ്റ്റാര്‍ലിങ്ക് ഇന്ത്യയ്ക്കായി പ്രത്യേക സുരക്ഷാ നിയന്ത്രണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് കമ്പനിയുടെ വാദം. ഇന്ത്യയില്‍ ഉപയോക്തൃ വിവരങ്ങള്‍ രാജ്യത്തിനുള്ളില്‍ തന്നെ സൂക്ഷിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് സ്റ്റാര്‍ലിങ്ക് വൈസ് പ്രസിഡന്റ് ലോറന്‍ ഡ്രെയര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നൂറുകണക്കിന് ആന്റിനകള്‍ ഉള്‍പ്പെടുന്ന 20 ഗേറ്റ്വേ സൈറ്റുകളും കമ്പനി ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യന്‍ റെഗുലേറ്റര്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഇന്ത്യയില്‍ സേവനം ആരംഭിക്കാന്‍ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Elon Musk Doubles Down on Starlink Row, Asks 'Is Ambani the Real Boss of India?'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്തി... ആശ്വാസം

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്