ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്ക് അനുമതി; കണ്ണുംനട്ട് മസ്‌കും അദാനിയും

DoT clears the decks for satellite broadband services in India
SatelliteIANS
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിന് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്റെ (ഡിസിസി) അമനുമതി. ഉപഗ്രഹ സ്പെക്ട്രം അനുവദിക്കുന്നത് സംബന്ധിച്ച് ട്രായ് മുന്നോട്ടുവെച്ച ശുപാര്‍ശകള്‍ക്കാണ് ഡിസിസി അംഗീകരം നല്‍കിയത്. ഇതോടെ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുളള കമ്പനികള്‍ക്ക് ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങളള്‍ക്ക് സർക്കാരിന് തുടക്കം കുറിക്കാം.

അഞ്ച് വര്‍ഷത്തേക്കാകും കമ്പനികള്‍ക്ക് സ്‌പെക്ട്രം ലഭിക്കുക. കൂടാതെ മൊത്ത വരുമാനത്തിന്റെ (എജിആര്‍) 5 ശതമാനം സ്‌പെക്ട്രം ഉപയോഗ ചാര്‍ജ് (എസ്യുസി) നല്‍കേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗ്രാമപ്രദേശങ്ങളിലും വിദൂര പ്രദേശങ്ങളിലും സാറ്റലൈറ്റ് കണക്റ്റിവിറ്റി നല്‍കുന്ന കമ്പനികള്‍ താരതമ്യേന കുറഞ്ഞ എസ്യുസി നല്‍കേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

DoT clears the decks for satellite broadband services in India
ഫുള്‍ 80s വൈബ്! ട്രെന്‍ഡ് പിടിച്ച് ജെന്‍സിയും, ആ വൈറല്‍ പ്രോംപ്റ്റുകള്‍ ഇതാ...

ഡിസിസിയുടെ അനുമതി മന്ത്രി സഭാ സമിതിയും മന്ത്രിസഭയും അംഗീകരിക്കേണ്ടതുണ്ട്. ലൈസന്‍സ് ഉടമകളില്‍ ആര്‍ക്കും അവരുടെ സേവനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് സുരക്ഷാ അനുമതികളും വിദേശത്ത് നിന്ന് നേരിട്ടുള്ള നിക്ഷേപ ക്ലിയറന്‍സും ആവശ്യമാണെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള ലൈസന്‍സ് സ്റ്റാര്‍ലിങ്ക് നേരത്തെ നേടിയിരുന്നു. വാണിജ്യ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തുടങ്ങുന്നതിനുള്ള സ്‌പെക്ട്രം വിഹിതത്തിന്റെ വ്യക്തതയ്ക്കായി സ്റ്റാര്‍ലിങ്ക്, യൂട്ടെല്‍സാറ്റ് വണ്‍വെബ്, റിലയന്‍സ് ജിയോ എന്നി കമ്പനികളും അനുമതി കാത്തിരിക്കുകയായിരുന്നു.

DoT clears the decks for satellite broadband services in India
എഐ കാമറകളെ വെട്ടിക്കും ഷര്‍ട്ട്; ജര്‍മന്‍ ഫാഷന്‍ ഡിസൈനറുടെ കണ്ടുപിടിത്തം
DoT clears the decks for satellite broadband services in India
'എഐ' അല്ല എജിഐ യുഗം'; ജിപിടി 6 ആസ്ട്ര അവതരിപ്പിച്ച് ഓപ്പണ്‍ എഐ
Summary

DoT clears the decks for satellite broadband services in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com