

ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പഴയ കാല ചിത്രങ്ങള്‍ നിറയുകയാണ്. പഴയകാലത്തെ ഫാഷനും സ്‌റ്റെലുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോളത്തെ ട്രെന്‍ഡ്. എഐ ടൂളുകള്‍ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം നല്‍കി, പഴയ സ്‌റ്റൈലില്‍ മാറ്റിയെടുക്കുന്ന ട്രെന്‍ഡ് എല്ലാവരും ഏറ്റെടുത്തതോടെയാണ് ഇത്തരം ചിത്രങ്ങള്‍ വൈറലാകാന്‍ തുടങ്ങിയത്. ചാറ്റ്ജിപിടിയില്‍ നല്‍കുന്ന 'What would I look like in the 80s?' എന്ന പ്രോംപ്റ്റ് ആണ് ഇത്തരം വിന്റേജ് ചിത്രങ്ങള്‍ക്ക് പിന്നില്‍.
ഇപ്പോഴത്തെ ഒരു ഫോട്ടോ നല്‍കിയാല്‍, 80-കളിലെ സ്‌റ്റൈലില്‍ താന്‍ എങ്ങനെയുണ്ടാകുമായിരുന്നുവെന്ന് എഐയുടെ സഹായത്തോടെ പരീക്ഷിച്ചുനോക്കാം. അന്നത്തെ ഫാഷന്‍, ഹെയര്‍സ്‌റ്റൈല്‍, വസ്ത്രധാരണം, ഫോട്ടോഗ്രഫി സ്‌റ്റൈല്‍ എന്നിവയെല്ലാം ചേര്‍ത്താണ് ചിത്രത്തിന് 80s ലുക്ക് നല്‍കുന്നത്.
നിങ്ങളുടെ ഒരു ക്ലിയര്‍ ഫോട്ടോ ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്ത് താഴെ കൊടുത്തിരിക്കുന്ന പ്രോംപ്റ്റ് നല്‍കാം:
' What would I have looked like in the 80s? Transform this photo into an authentic 1980s look while keeping my facial features and identity unchanged. Add realistic 80s fashion, hairstyle, makeup and vintage photography aesthetics.'
ഇതോടെ ഫുള്‍ 80s വൈബ്! പഴയകാല ഫാഷനും വിന്റേജ് ഫോട്ടോ ലുക്കും ഒക്കെ ചേര്‍ന്നുള്ള ചിത്രം ലഭിക്കും.
വ്യത്യസ്ത റെട്രോ കാലഘട്ടങ്ങളിലെ ലുക്കുകള്‍ എഐ സഹായത്തോടെ പരീക്ഷിച്ചുനോക്കാം. മികച്ച പ്രോംപ്റ്റുകള്‍ ഇതാ
1990കളിലെ ഗ്രഞ്ച് ലുക്ക്
Prompt: 'Recreate my photo in a 1990s aesthetic. Style me with classic 90s alternative fashion, casual denim or flannel textures, a nostalgic 90s hairstyle, and a slightly muted polaroid camera photo finish'
1970കളിലെ ഡിസ്‌കോ സ്‌റ്റൈല്‍
Prompt: 'Transform my photo into a 1970s retro portrait. Give me a classic 70s disco look with wide-collar patterned shirts, voluminous retro hair, warm vintage color tones, and a grainy film photograph texture typical of the 1970s.'
1950കളിലെ റോക്ക് എന്‍ റോള്‍ ക്ലാസിക് ലുക്ക്
Prompt: 'Convert my photo into a 1950s vintage portrait. Give me a classic mid-century look with retro fashion, vintage hairstyle, classic black-and-white or sepia tones, and an authentic old Hollywood photographic texture.'
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates