പ്രതീകാത്മക ചിത്രം 
Technology

സൂം, ബിബിസി, സിഎന്‍എന്‍ ഉള്‍പ്പെടെ 170-ലേറെ പ്രമുഖ വെബ്സൈറ്റുകളില്‍ മാല്‍വെയര്‍ ആക്രമണം; റിപ്പോര്‍ട്ട്

പട്ടികയില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ചില സൈറ്റുകള്‍ ഉള്‍പ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

വാഷിങ്ടണ്‍: സൂം, ബിബിസി, സിഎന്‍എന്‍, എച്ച്എസ്ബിസി, ഐകെഇഎ, സെയില്‍സ്‌ഫോഴ്‌സ് എന്നിവയുള്‍പ്പെടെ 178 വെബ്‌സൈറ്റുകളിൽ സൈബര്‍ ആക്രമണം. വെബ്സൈറ്റുകളില്‍ അപകടകരമായ ജാവാസ്‌ക്രിപ്റ്റ് കോഡുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. വെബ്‌സൈറ്റ് സന്ദര്‍ശവരുടെ വിവരങ്ങള്‍, ക്രിപ്റ്റോകറന്‍സി മോഷണം, ബാങ്ക് കാര്‍ഡ് വിവരങ്ങളുടെ മോഷണം, സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തതായും കണ്ടെത്തിയിട്ടുണ്ട്.

സൈബര്‍ സുരക്ഷാ കമ്പനിയായ റിപ്പോര്‍ട്ട് യുആര്‍ഐ പ്രകാരം, '2026 നവംബര്‍ 16-ന്, ഒപ്റ്റിമൈസ്ലി വെബ് പരീക്ഷണ പ്ലാറ്റ്ഫോം വഴി 178 സ്ഥാപനങ്ങളുടെ സന്ദര്‍ശകര്‍ക്ക് മാല്‍വെയര്‍ ജാവാസ്‌ക്രിപ്റ്റ് നല്‍കി. വെബ്സൈറ്റുകളുടെ വിവിധ പതിപ്പുകള്‍ പരീക്ഷിച്ച് ഉപയോക്താക്കളുടെ പ്രതികരണം വിലയിരുത്താന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത എ ടു ബി ടെസ്റ്റിങ് സംവിധാനമാണ് ഒപ്റ്റിമൈസ്ലി. ഇതിനുപുറമെ, മറ്റു ചില പരസ്യ സാങ്കേതികവിദ്യാ പ്ലാറ്റ്ഫോമുകളുടെ എന്‍ഡ്പോയിന്റുകള്‍ വഴിയും അപകടകരമായ സ്‌ക്രിപ്റ്റുകള്‍ എത്തിയതായി സൈബര്‍ സുരക്ഷാ ഇന്റലിജന്‍സ് സ്ഥാപനമായ മല്ലോറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പട്ടികയില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ചില സൈറ്റുകള്‍ ഉള്‍പ്പെടുന്നു. സൂം, ബിബിസി, സിഎന്‍എന്‍, എച്ച്എസ്ബിസി, ഇക്വിഫാക്‌സ് എന്നിവയ്ക്കുപുറമെ പീക്കോക്ക് , സെയില്‍സ്‌ഫോഴ്‌സ് , ഐകിയ, ഫോക്‌സ് ന്യൂസ്, എന്‍പിആര്‍ , എഎസ്പിസിഎ , ഇന്‍വിസലൈന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളും ആക്രമണത്തിന്റെ പരിധിയില്‍ വന്നതായാണ് റിപ്പോര്‍ട്ട്. വെബ്സൈറ്റുകളുടെ യഥാര്‍ഥ കോഡില്‍ മാറ്റം വരുത്താതെതന്നെ തേഡ്പാര്‍ട്ടി പ്ലാറ്റ്ഫോമുകള്‍ വഴി അപകടകരമായ കോഡുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആക്രമണകാരികള്‍ക്ക് സാധിച്ചു.

ആക്രമണത്തിനായി പലരീതിയിലാണ് ഈ മാല്‍വെയറുകള്‍ ഉപയോഗിക്കപ്പെട്ടത്. ഉപയോക്താക്കള്‍ ക്രിപ്റ്റോ കറന്‍സി കൈമാറുമ്പോള്‍ യഥാര്‍ഥ വാലറ്റ് വിലാസത്തിനു പകരം ആക്രമണകാരികളുടെ വിലാസം ചേര്‍ക്കാനും വെബ്സൈറ്റുകളിലെ നിര്‍ദിഷ്ട ഫീല്‍ഡുകളില്‍ ഉപയോക്താക്കള്‍ നല്‍കുന്ന ബാങ്ക് കാര്‍ഡ് നമ്പറുകള്‍ മോഷ്ടിക്കാനും സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാനും ഇവ ശ്രമിച്ചു. മൊബൈല്‍ ഉപകരണങ്ങളില്‍ സുരക്ഷാ പിഴവുകള്‍ മുതലെടുക്കാന്‍ സഹായിക്കുന്ന എക്സ്പ്ലോയിറ്റ് കിറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ശ്രമിച്ചതായി യുആര്‍ഐ റിപ്പോര്‍ട്ട് പറയുന്നു.

Over 170 Organisations, Including BBC, CNN and Zoom, Hit by Malicious Code in Major Cyberattack

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊട്ടന്‍മാര്‍ക്ക് E20 സയന്‍സ് അറിയില്ല; കന്നാസില്‍ കൊണ്ടുപോയി മിക്‌സ് ചെയ്‌തോ എന്നറിയില്ല; സുരേഷ് ഗോപി

കോടിയേരിയോട് പാര്‍ട്ടി നേതൃത്വം നന്ദികേട് കാട്ടി; ഇതാണോ പിണറായി പറയുന്ന ഊഷ്മള ബന്ധം; സിപിഎം വിട്ട് ഭാര്യാ സഹോദരന്‍

മുതിര ചമ്മന്തിപ്പൊടി ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് സ്കിപ്പ് ചെയ്യില്ല, റെസിപ്പി നോക്കാം

മണ്ണന്തല രഞ്ജിത്ത് വധക്കേസ് : 11 പ്രതികളും കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ

'ആദ്യ സിനിമ പൂർത്തിയാക്കാൻ പോലും കഴിഞ്ഞില്ല, ഫൂട്ടേജുള്ള നെൽസന്റെ ലാപ്‌ടോപ്പ് മോഷണം പോയി'; ആ കാലം ഓർത്തെടുത്ത് ​രാജ്കുമാർ