Public Wi-Fi can be risky because hackers may create fake networks to steal personal information. ai image
Technology

ഫ്രീ വൈ - ഫൈയ്ക്ക് പിന്നിൽ ഹാക്കർമാരുണ്ടോ?, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ബ്ലിക് വൈ-ഫൈയുടെ പ്രധാന പ്രശ്നം, നമ്മൾ ഉപയോഗിക്കുന്ന അതെ നെറ്റ് വർക്ക് വേറെ ആരൊക്കെ ഉപയോഗിക്കുന്നുണ്ട് എന്ന് അറിയാൻ കഴിയില്ല എന്നതാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ഹോട്ടലിലോ, റെയിൽവേ സ്റ്റേഷനിലോ ഇരിക്കുമ്പോൾ സൗജന്യമായി വൈ-ഫൈ കിട്ടിയാൽ നമ്മൾ എന്ത് ചെയ്യും? തീർച്ചയായും നമ്മൾ അത് കണക്ട് ചെയ്യും. ഇങ്ങനെ ലഭിക്കുന്ന പബ്ലിക് വൈ-ഫൈ ഉപയോഗിക്കുന്നത് ശരിക്കും സേഫ് ആണോ? സംഭവം അത്ര സേഫ് അല്ല. പബ്ലിക് വൈ-ഫൈയുടെ പ്രധാന പ്രശ്നം, നമ്മൾ ഉപയോഗിക്കുന്ന അതേ നെറ്റ് വർക്ക് വേറെ ആരൊക്കെ ഉപയോഗിക്കുന്നുണ്ട് എന്ന് അറിയാൻ കഴിയില്ല എന്നതാണ്.

ഉദാഹരണത്തിന്, ഒരു കോഫി ഷോപ്പിൽ ഫ്രീ വൈ-ഫൈ എന്ന പേരിൽ ഒരു നെറ്റ്‌വർക്ക് കാണുന്നു. നമ്മൾ അതിലേക്ക് ഫോണോ,ലാപ്ടോപ്പോ കണക്ട് ചെയ്തു.

പക്ഷേ, അത് ശരിക്കും കോഫി ഷോപ് ഉടമ നൽകുന്ന വൈ-ഫൈ ആണോ എന്ന് എങ്ങനെ ഉറപ്പിക്കാൻ കഴിയും? ചിലപ്പോൾ ഹാക്കർമാർ ആളുകളെ കുടുക്കാൻ യഥാർത്ഥ നെറ്റ്‌വർക്കിന്റെ പേരിൽ ഫേക്ക് വൈ-ഫൈ നെറ്റ്‌വർക്ക് ഉണ്ടാക്കാം. നമ്മൾ അതിലേക്ക് കണക്ട് ചെയ്താൽ, നമ്മൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾ, വ്യക്തിഗത വിവരങ്ങൾ തുടങ്ങിയവയെല്ലാം ഹാക്ക് ചെയ്യുവാൻ സാധ്യത ഏറെയാണ്.

പക്ഷെ, പബ്ലിക് വൈ-ഫൈയിൽ കണക്ട് ചെയ്തതുകൊണ്ട് മാത്രം നിങ്ങളുടെ ഫോൺ ഉടൻ ഹാക്ക് ആകില്ല. ഇന്നത്തെ മിക്ക വെബ്സൈറ്റും ഉപഭോക്താവിന്റെ സ്വകാര്യാത സംരക്ഷിക്കാൻ വേണ്ട ക്രമീകരങ്ങൾ ചെയ്തിട്ടുണ്ടാകും. എന്നാലും നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ഒന്ന് - നെറ്റ്‌വർക്കിന്റെ പേര് ശരിയാണെന്ന് അധികൃതരോട് ചോദിച്ച് ഉറപ്പാക്കുക.

രണ്ട് - പബ്ലിക് വൈ-ഫൈ ഉപയോഗിക്കുമ്പോൾ ഓൺലൈൻ ബാങ്കിങ് പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക.

മൂന്ന് - നിങ്ങളുടെ ഫോണിൽ ഓട്ടോമാറ്റിക് വൈ-ഫൈ കണക്ഷൻ ഓഫ് ചെയ്യുക. ആവശ്യമില്ലെങ്കിൽ ഫയൽ ഷെറിങ്, എയർ ഡ്രോപ് പോലുള്ളവ ഓഫ് ചെയ്തിടുക

നാല് - പബ്ലിക് വൈ-ഫൈഉപയോഗിച്ച് വെബ്സൈറ്റ് തുറക്കുമ്പോൾ HTTPS ഉണ്ടോ എന്ന് മാത്രം നോക്കരുത്. അഡ്രസ് ബാറിൽ കാണുന്ന വെബ്സൈറ്റ് നെയിം അഥവാ ഡൊമൈൻ നെയിം ശരിയാണോ എന്നും പരിശോധിക്കണം.

അപ്പോൾ അടുത്ത തവണ പബ്ലിക് വൈഫൈ കണക്ട് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണെ.

Public Wi-Fi can be risky because hackers may create fake networks to steal personal information.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

'ഈ പറയുന്ന 300 കോടിയുടെ പകുതി പോലും നമുക്ക് കിട്ടില്ല'; ബെത്‌ലഹേമിലെ ഇഷ്ടരംഗത്തെക്കുറിച്ചും ഫഹദ്

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

'അന്ന് 100 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു എനിക്ക്, ഒരു പ്ലേറ്റ് നിറയെ മത്തി വറുത്തത് കഴിക്കും; ഡോക്ടർ പറഞ്ഞതോടെ നിർത്തി'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 770 lottery result