വാട്‌സ്ആപ്പ്  വാട്‌സ്ആപ്പ്
Technology

അജ്ഞാത കോളുകള്‍ തിരിച്ചറിയാം; വാട്‌സ്ആപ്പില്‍ കൂടുതല്‍ വെരിഫിക്കേഷന്‍ ടൂളുകള്‍, പുത്തന്‍ ഫീച്ചര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് അക്കൗണ്ട് പ്രേവശനത്തിലും ഇന്‍കമിങ് കോളുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ വാട്‌സ്ആപ്പ്. ടു സ്‌റ്റെപ്പ് വേരിഫിക്കേഷന്‍, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍, വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് ഒന്നിലധികം പാസ്‌കീകള്‍ ചേര്‍ക്കാനുള്ള ഫീച്ചര്‍ അടങ്ങുന്നതാണ് പുതിയ അപ്‌ഡേറ്റുകള്‍. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകും.

ആറ് അക്ക പിന്‍ നമ്പറിന് പകരം പാസ്വേഡ് ഉപയോഗിച്ച് വാട്സ്ആപ്പിന്റെ ടു സ്‌റ്റെപ്പ് വേരിഫിക്കേഷനില്‍ പാസ്വേഡ് അടിസ്ഥാനമാക്കിയുള്ള ഓപ്ഷന്‍ ലഭിക്കുന്നു. അക്കൗണ്ടുകള്‍ക്കുള്ള അധിക സംരക്ഷണ പാളിയായി മുമ്പ് ആറ് അക്ക പിന്‍ ഫീച്ചര്‍ ഉപയോഗിച്ചിരുന്നു. അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക പ്രതീകങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാസ്വേഡിലേക്ക് വെരിഫിക്കേഷന്‍ ക്രെഡന്‍ഷ്യല്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെന്ന് മെറ്റാ പറഞ്ഞു.

ഉപയോക്താവിന്റെ കോണ്‍ടാക്റ്റുകളില്‍ സേവ് ചെയ്തിട്ടില്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള കോളുകളില്‍ വാട്സ്ആപ്പ് കൂടുതല്‍ വിവരങ്ങള്‍ നല്‍കും. ആന്‍ഡ്രോയിഡില്‍ വിളിക്കുന്നയാളുടെ നമ്പര്‍ മറ്റൊരു രാജ്യത്തുനിന്നാണോ, കോമണ്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാണോ? തുടങ്ങിയ വിശദാംശങ്ങള്‍ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയും. ഉപയോക്താക്കള്‍ കോളിന് മറുപടി നല്‍കുന്നതിന് മുമ്പ് ഇവയെല്ലാം ദൃശ്യമാകും.

ഒരേ അക്കൗണ്ടിലേക്ക് ഒന്നിലധികം പാസ്‌കീകള്‍ ചേര്‍ക്കാന്‍ വാട്സ്ആപ്പ് ഇപ്പോള്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്കും ഒന്നിലധികം ഡിവൈസുകളില്‍ ഒഫെന്റിഫിക്കേഷന്‍ സജ്ജമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫീച്ചര്‍ ഉപയോഗപ്രദമാകും. വാട്‌സ്ആപ്പ് സെറ്റിങ്‌സ് > അക്കൗണ്ട് > പാസ്‌കീകള്‍ എന്നതിലേക്ക് പോയി ഉപയോക്താക്കള്‍ക്ക് അവരുടെ പാസ്‌കീകള്‍ മാനേജ് ചെയ്യാന്‍ കഴിയും.

WhatsApp adds stronger verification tools, more details for unknown callers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 19 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ

അഴിമതി ആരോപണം: കര്‍ണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചേക്കും

എച്ച്-1ബി വിസ ഫീസ് ഒരു കോടിയോളം രൂപയായി ഉയർത്താൻ യുഎസ് നീക്കം; ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടി, ആശങ്ക

പ്രധാന ജങ്ഷനുകളിലും റോഡുകളിലും കൂടുതല്‍ പൊലീസുകാര്‍; സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അധികസുരക്ഷ

'ഡബ്ല്യുസിസിയിൽ നിന്നുള്ള ദ് അൾട്ടിമേറ്റ് ഫിലിം മേക്കർ'; പോസ്റ്റുമായി വിനായകൻ, 'യഷിനെ ആരാണ് പടു കുഴിയിൽ ചാടിച്ചതെന്ന്' കമന്റുകൾ