AI Image google gemini
Technology

വാട്‌സ്ആപ്പില്‍ 'സൗണ്ട് സ്റ്റിക്കറുകള്‍'ക്രിയേറ്റ് ചെയ്യാം, പുത്തന്‍ ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: 'സ്റ്റിക്കര്‍ റിയാക്ഷനുകള്‍' പിന്നാലെ 'സൗണ്ട് സ്റ്റിക്കറുകള്‍' എന്ന പുതിയൊരു ഫീച്ചര്‍ കൂടി പുറത്തിറക്കി വാട്സ്ആപ്പ്. ചാറ്റുകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഓഡിയോ ട്രാക്കോടു കൂടിയ വിഡിയോകളോ ആനിമേഷനുകളോ സ്റ്റിക്കറുകളായി ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും.

നിലവില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഫീച്ചര്‍ ലഭ്യമാകുന്നത്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.26.41.3-ല്‍ ആദ്യമായി കണ്ടെത്തിയ ഈ ഫീച്ചര്‍, ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കിത്തുടങ്ങിയതായാണ് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട്.

ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ പുറത്തിറക്കുന്നത് എന്നതിനാല്‍, ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒഴികെ, മറ്റുള്ളവര്‍ക്ക് ഇത് ലഭിക്കാന്‍ അല്പം സമയം എടുത്തേക്കാം. നേരത്തെ വാട്സ്ആപ്പ് ബീറ്റ അപ്ഡേറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ ഫീച്ചര്‍, ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ലഭ്യമായ 'വാട്സ്ആപ്പ് ബീറ്റ ഫോര്‍ ആന്‍ഡ്രോയിഡ്' പതിപ്പ് 2.26.47.1 ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ലഭ്യമാണ്.

സൗണ്ട് സ്റ്റിക്കറുകള്‍ എങ്ങനെ ക്രിയേറ്റ് ചെയ്യാം

നേരത്തെയുള്ള 'സ്റ്റിക്കര്‍ റിയാക്ഷനുകളില്‍' നിന്ന് വ്യത്യസ്തമായി, 'സൗണ്ട് സ്റ്റിക്കറുകള്‍' ഉപയോക്താക്കള്‍ തന്നെ സൃഷ്ടിക്കണം. ഇതിനായി, ആന്‍ഡ്രോയിഡ് ആപ്പിലെ സ്റ്റിക്കര്‍ കീബോര്‍ഡ് തുറന്ന് 'ക്രിയേറ്റ് സ്റ്റിക്കര്‍' എന്ന ബട്ടണില്‍ ടാപ്പ് ചെയ്യണം. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍, ഗാലറിയില്‍ നിന്നോ ഫോട്ടോ ആപ്പില്‍ നിന്നോ ഒരു വിഡിയോ തെരഞ്ഞെടുക്കാം. വാട്സ്ആപ്പ് അത് ഒരു ആനിമേറ്റഡ് സ്റ്റിക്കറാക്കി മാറ്റും.

എഡിറ്റര്‍ സ്‌ക്രീനിന്റെ മുകള്‍ഭാഗത്ത് ഒരു പുതിയ ഓഡിയോ ബട്ടണ്‍ കാണാം. സ്റ്റിക്കറിലേക്ക് ശബ്ദം ചേര്‍ക്കാന്‍ ഈ ബട്ടണ്‍ സഹായിക്കുന്നു. ഇതില്‍ ടാപ്പ് ചെയ്യുമ്പോള്‍ ആഡ് സൗണ്ട് എന്ന പുതിയ സ്‌ക്രീന്‍ തുറന്നുവരും. അവിടെയുള്ള രണ്ട് ബട്ടണുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സ്വന്തം ശബ്ദം റെക്കോര്‍ഡ് ചെയ്യുകയോ, ഫോണിലെ ഫയല്‍ മാനേജര്‍ വഴി ഏതെങ്കിലും ഓഡിയോ ഫയല്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ഓഡിയോ ട്രാക്ക് ആനിമേറ്റഡ് സ്റ്റിക്കറുമായി ചേര്‍ക്കാം.

WhatsApp News feature, Lets Android Users Create Animated Stickers With Sound

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; വെളിച്ചക്കുറവിനെ തുടർന്ന് ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു|VIDEO

ട്രോളുകൾ ആസ്വദിക്കാറുണ്ട്, വിനീതേട്ടനും അയച്ചുകൊടുക്കും; ചിലത് ടാർഗറ്റഡാണെന്ന് അറിയാം: കലേഷ് രാമാനന്ദ്

'നാല് കിലോയുള്ള ചിലങ്ക ധരിച്ച് 25 ദിവസം പരിശീലനം, ഒടുവിൽ കാല് നീരുവന്ന് വീർത്തു'; ശ്രദ്ധയെക്കുറിച്ച് 'ഈഠ' സംവിധായകൻ

മെഡിക്കൽ കോളജ് ശുചിമുറിയിൽ രോഗിയുടെ മരണം; പരാതിയുണ്ടെങ്കിൽ റീ-പോസ്റ്റ്‌മോർട്ടം ആലോചിക്കണമെന്ന് സുരേഷ് ഗോപി

കെഎസ്ആര്‍ടിസി ഡ്രൈവറെ ബസില്‍ കയറി ആക്രമിച്ചു; അഞ്ച് ശബരിമല തീര്‍ഥാടകര്‍ക്കെതിരെ കേസ്