Visual Story

നല്ല കൊളസ്ട്രോൾ കൂട്ടാൻ ഇവ ഡയറ്റിൽ ചേർക്കാം

സമകാലിക മലയാളം ഡെസ്ക്
Covid

കൊഴുപ്പ് അല്ലെങ്കില്‍ കൊളസ്‌ട്രോള്‍ എന്നതിനെ ഭയത്തോടെയാണ് എല്ലാവരും കാണുന്നത്. എന്നാല്‍ ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്ലിന്റെ കുറവ് ഹൃദയാരോഗ്യത്തെ ബാധിക്കാം.

നട്‌സ്

ബദാം, വാള്‍നട്ട് പോലുള്ള നട്‌സില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ എച്ച്ഡിഎല്ലിന്റെ അളവു കൂട്ടാന്‍ സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടാന്‍ നല്ലതാണ്.

ധാന്യങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍ നാരുകളാല്‍ സമ്പന്നമാണ്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും സഹായിക്കും.

ബ്ലൂബെറി

ബ്ലൂബെറിയിൽ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

അവോക്കാഡോ

അവോക്കാഡോയില്‍ ധാരാളം മോണോസാച്ചുറേറ്റഡ് കൊഴുപ്പും നാരുകളും അടങ്ങിയിട്ടുണ്ട്. നല്ല കൊളസ്‌ട്രോൾ കൂട്ടാൻ അവ കഴിക്കാം.

മീൻ

മത്തി, അയല എന്നിവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വീക്കം കുറയ്ക്കാനും എച്ച്ഡിഎൽ അളവ് കൂട്ടാനും സഹായിക്കും. ഇത് ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

സോയ

കുറഞ്ഞ പൂരിത കൊഴുപ്പിന്‍റെ മറ്റൊരു പ്രധാന ഉറവിടമാണ് സോയ. സോയ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

SCROLL FOR NEXT