വിശേഷ ദിവസങ്ങളായാലും സാധാരണ ദിവസമായാലും വയറു നിറച്ച് ഭക്ഷണം കഴിച്ചാലുടന്‍ പലർക്കും പെട്ടെന്ന് ഉറക്കം വരുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഫുഡ് കോമ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
എന്താണ് ഫുഡ് കോമ
ഭക്ഷണം കഴിച്ച് ശേഷം ഉറക്കം വരുന്നതിനെയോ ക്ഷീണം അനുഭവപ്പെടുന്നതിനെയോ ആണ് ഫുഡ് കോമ എന്ന് പറയുന്നത്. ഏറ്റവും കൂടുതൽ ഇത് അനുഭവപ്പെടുന്നത് ഉച്ചഭക്ഷണത്തിന് ശേഷമാണ്.
ഉറക്കമില്ലായ്മ, അലസത, ശാരീരിക ക്ഷീണം തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.
രക്തചംക്രമണത്തിലെ മാറ്റങ്ങൾ ഫുഡ് കോമ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ഉച്ചഭക്ഷണത്തിന് ശേഷം നമ്മുടെ തലച്ചോറിലെ രക്തയോട്ടം കുറയുന്നതായി ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷമുളള ഈ ഫുഡ് കോമ 4 മണിക്കൂർ വരെ നീണ്ടുനിൽക്കും എന്നാണ് ചില പഠനങ്ങൾ പറയുന്നത്.
സമീകൃതാഹാരം, മദ്യത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുക, വെള്ളം ധാരാളം കുടിക്കുക, രാത്രിയിൽ നന്നായി ഉറങ്ങുക തുടങ്ങിയവയാണ് ഫുഡ് കോമയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ.