World Cup 2019

ഇന്ത്യ പതറിയ അതേ ഇടം, അതേ എതിരാളികള്‍; ഒരേയൊരു വ്യത്യാസം ഷക്കീബ്! ബംഗ്ലാദേശിന് 62 റണ്‍സ് ജയം

മുസ്താഫിഖറിന്റേയും, ഷക്കീബിന്റേയും ബാറ്റിങ് ബലത്തില്‍ ബംഗ്ലാദേശ് പടുത്തുയര്‍ത്തിയ 262 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്റെ പോരാട്ടം 200 റണ്‍സില്‍ അവസാനിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഷക്കീബ് അല്‍ ഹസന്റെ ഓള്‍ റൗണ്ട് മികവില്‍ കളി പിടിച്ച് ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെ 62 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാ കടുവകള്‍ ടൂര്‍ണമെന്റിലെ മൂന്നാം ജയം നേടുന്നത്. ജയത്തോടെ അവര്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. 

മുസ്താഫിഖറിന്റേയും, ഷക്കീബിന്റേയും ബാറ്റിങ് ബലത്തില്‍ ബംഗ്ലാദേശ് പടുത്തുയര്‍ത്തിയ 262 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്റെ പോരാട്ടം 200 റണ്‍സില്‍ അവസാനിച്ചു. 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഷക്കീബ് ഒരിക്കല്‍കൂടി ബംഗ്ലാദേശിന്റെ ഹീറോയായത്. ഗുല്‍ബാദിനും, റഹ്മത് ഷായും, അസ്ഖറും, നബിയുമടങ്ങിയ അഫ്ഗാനിന്റെ മുന്‍ നിരയെ ഷക്കീബ് എറിഞ്ഞിട്ടു. 

ലോകകപ്പ് ചരിത്രത്തില്‍ ഒരു കളിയില്‍ 50 റണ്‍സ് സ്‌കോര്‍ ചെയ്യുകയും അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്യുന്ന രണ്ടാമത്തെ മാത്രം താരവുമായി ഷക്കീബ് അങ്ങനെ. യുവിയാണ് ഷക്കീബിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന് മുന്‍പില്‍ ഇന്ത്യ പരുങ്ങിയ അതേ പിച്ചിലാണ് ബംഗ്ലാദേശ് ജയം പിടിച്ചത് എന്ന പ്രത്യേകതയുമുണ്ട്. 

49 റണ്‍സുമായി പുറത്താവാതെ നിന്ന സയ്മുള്ള ഷെന്‍വാരിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. ഗുല്‍ബാദിന്‍ നയിബ് 47 റണ്‍സും. റഹ്മത് ഷാ 24 റണ്‍സും, അസ്ഗര്‍ 20 റണ്‍സുമെടുത്ത് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ബംഗ്ലാദേശിന് തുടക്കത്തിലെ പ്രഹരമേല്‍പ്പിച്ചാണ് മുജീബ് തുടങ്ങിയത്. എന്നാല്‍ തമീം ഇഖ്ബാലുമായും മുഷ്ഫിഖറുമായും ചേര്‍ന്ന് ഷക്കീബ് കൂട്ടുകെട്ട് തീര്‍ത്തു. ഷക്കീബിന്റെ അര്‍ധ ശതകം ഒരു ബൗണ്ടറിയുടെ മാത്രം അകമ്പടിയോടെയായിരുന്നു എന്നതും ഓര്‍ക്കണം. അവസാന ഓവറുകളില്‍ മൊസാഡെക്ക് 24 പന്തില്‍ 35 റണ്‍സ് കണ്ടെത്തിയതോടെ ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോറിലേക്കെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT