World Cup 2019

നബിക്ക് മുന്നിൽ മുട്ടുമടക്കി ലങ്ക; അഫ്​ഗാന് 187 റൺസ് വിജയലക്ഷ്യം 

ലോകകപ്പിൽ ലങ്കയ്ക്കെതിരായ മത്സരത്തിൽ അഫ്​ഗാനിസ്ഥാന് 187 റൺസ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

കാ​ര്‍​ഡി​ഫ്: ലോകകപ്പിൽ ലങ്കയ്ക്കെതിരായ മത്സരത്തിൽ അഫ്​ഗാനിസ്ഥാന് 187 റൺസ് വിജയലക്ഷ്യം. മഴ കളി തടസ്സപ്പെടുത്തിയതോടെ വിജയലക്ഷ്യം 41 ഓവറിലേക്ക് പുനർനിശ്ചയിക്കുകയായിരുന്നു. 

ആ​ദ്യം ബാ​റ്റു ചെ​യ്ത ല​ങ്ക അ​ഫ്ഗാ​ന്‍ സ്പി​ന്ന​ര്‍​മാ​ര്‍​ക്കു മു​ന്നി​ല്‍ മുട്ടുമ​ട​ക്കുന്ന കാഴ്ചയാണ് കണ്ടത്. 36.5 ഓ​വ​റി​ല്‍ 201 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. നാ​ലു വി​ക്ക​റ്റ് നേ​ടി​യ മു​ഹ​മ്മ​ദ് ന​ബി​യു​ടെ പ്ര​ക​ട​ന​മാ​ണ് ല​ങ്ക​യെ ത​ക​ര്‍​ത്തെ​റി​ഞ്ഞ​ത്. 78 റ​ണ്‍​സ് നേ​ടി​യ കു​ശാ​ല്‍ പെ​രേ​ര​യാ​ണ് ല​ങ്ക​യു​ടെ ടോ​പ് സ്കോ​റ​ര്‍.

ടോ​സ് ന​ഷ്ട​പ്പെ​ട്ടു ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ല​ങ്ക​യ്ക്ക് ദി​മു​ത് ക​രു​ണ​ര​ത്ന​യും കു​ശാ​ല്‍ പെ​രേ​ര​യും ചേ​ര്‍​ന്നു മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ല്‍​കി​യ​ത്. പ​ത്തോ​വ​റി​ല്‍ കൂ​ട്ടു​കെ​ട്ട് 79 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. ലോ​ക​ക​പ്പി​ല്‍ ഇ​തു​വ​രെ​യു​ള്ള ആ​ദ്യ പ​ത്തോ​വ​റി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു ഇ​ത്. 13.1 ഓ​വ​റി​ല്‍ 92 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​ശേ​ഷ​മാ​ണ് കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. പെ​രേ​ര​യ്ക്കു കൂ​ട്ടാ​യി ല​ഹി​രു തി​രി​മ​നെ എ​ത്തി​യ​തോ​ടെ ല​ങ്ക​ന്‍ സ്കോ​ര്‍ കു​തി​ച്ചു. 

എ​ന്നാ​ല്‍ മു​ഹ​മ്മ​ദ് ന​ബി എ​റി​ഞ്ഞ 22-ാം ഓ​വ​റി​ല്‍ ക​ളി മാ​റി. മൂ​ന്നു വി​ക്ക​റ്റു​ക​ളാ​ണ് ഈ ​ഓ​വ​റി​ല്‍ വീ​ണ​ത്. തു​ട​ര്‍​ന്നു​ള്ള ഓ​വ​റു​ക​ളി​ലും ത​ക​ര്‍​ച്ച തു​ട​ര്‍​ന്നു. 144/1 എ​ന്ന നി​ല​യി​ല്‍​നി​ന്ന് 159/6 എ​ന്ന നി​ല​യി​ലേ​ക്കു ല​ങ്ക ത​ക​ര്‍​ന്നു. പെ​രേ​ര ഒ​ര​റ്റ​ത്തു പി​ടി​​ച്ചു​നി​ന്നെ​ങ്കി​ലും പി​ന്തു​ണ ന​ല്‍​കാ​ന്‍ ആ​രു​മു​ണ്ടാ​യി​ല്ല. ഇ​ട​യ്ക്കു​വ​ച്ച്‌ പെ​രേ​ര​യും മ​ട​ങ്ങി.

ല​ങ്ക​യു​ടെ വി​ക്ക​റ്റ് വീ​ഴ്ച​യി​ല്‍ ര​ക്ഷ​യ്ക്കു മ​ഴ എ​ത്തി​യെ​ങ്കി​ലും, മ​ഴ ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ റാ​ഷി​ദ് ഖാ​നും ദാ​വ്ല​ത് സ​ര്‍​ദാ​നും ചേ​ര്‍​ന്ന് ല​ങ്ക​ന്‍ ഇ​ന്നിം​ഗ്സ് കെ​ട്ടി​പ്പൂ​ട്ടി. 30 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് ന​ബി നാ​ലു വി​ക്ക​റ്റ് പി​ഴു​ത​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

SCROLL FOR NEXT