World Cup 2019

നിങ്ങളുടെ മോഹഭംഗങ്ങള്‍ പ്രകടിപ്പിക്കാന്‍ മറ്റ് വഴികള്‍ നോക്കൂ, പാക് ആരാധകരുടെ അധിക്ഷേപങ്ങള്‍ക്ക് സാനിയയുടെ മറുപടി 

ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ വീണ്ടും പാകിസ്ഥാന്‍ മുട്ടുകുത്തിയതിന് പിന്നാലെ ടെന്നീസ് താരം സാനിയാ മിര്‍സയെയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഉന്നം വെച്ചത്

സമകാലിക മലയാളം ഡെസ്ക്

ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ വീണ്ടും പാകിസ്ഥാന്‍ മുട്ടുകുത്തിയതിന് പിന്നാലെ ടെന്നീസ് താരം സാനിയാ മിര്‍സയെയാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ഉന്നം വെച്ചത്. ഷുഐബ് മാലിക്ക് പൂജ്യത്തിന് പുറത്താവുക കൂടി ചെയ്തതോടെ സാനിയയ്ക്ക് നേരെയുള്ള അധിക്ഷേപങ്ങളുടെ തീവ്രതയും കൂടി. ആരാധകരുടെ അധിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയുമായി എത്തുകയാണ് സാനിയ. 

നിങ്ങള്‍ നിങ്ങളുടെ നിരാശയും, അസ്വസ്ഥതകളുമെല്ലാം തീര്‍ക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തണമെന്നാണ് ആരാധകരോട് സാനിയ പറയുന്നത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന്റെ തലേദിവസം ഷുഐബ് മാലിക്ക് ഉള്‍പ്പെടെ മറ്റ് പാക് താരങ്ങള്‍ക്കൊപ്പം പുലര്‍ച്ചെ വരെ പാര്‍ട്ടിയില്‍ സമയം ചിലവഴിച്ചതിനെ ചൊല്ലി സാനിയയ്ക്ക് മേല്‍ പാക് ആരാധകര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

ഇത്രയും പ്രധാനപ്പെട്ട മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് രാത്രി ആഘോഷങ്ങളിലേര്‍പ്പെട്ടതിനും, പിസയും, ബര്‍ഗറുമടങ്ങുന്ന ഭക്ഷണം കഴിച്ചതിനും പാക് താരങ്ങള്‍ക്ക് മേല്‍ പാക് ആരാധകര്‍ രൂക്ഷ വിമര്‍ശനമാണ് ഈ ദിവസങ്ങളില്‍ ഉയര്‍ത്തിയത്. ക്രിക്കറ്റ് ഉപേക്ഷിച്ച് റെസ്ലിങ്ങിന് പോവാന്‍ വരെ ആരാധകര്‍ പാക് താരങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT