World Cup 2019

ലോകകപ്പില്‍ ഇന്ന് വിന്‍ഡിസ്-പാക് പോര്; തച്ചുതകര്‍ക്കല്‍ വിന്‍ഡിസ് തുടര്‍ന്നാല്‍ പാകിസ്താന്‍ വിയര്‍ക്കും

ഇംഗ്ലണ്ട് മണ്ണില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് ചാമ്പ്യന്‍സ് ട്രോഫിയും കയ്യടക്കി പോയതാണ് ലോകകപ്പിന് എത്തുമ്പോഴും സര്‍ഫ്രാസ് അഹ്മദിന്റെ ടീമിന് ആത്മവിശ്വാസം നല്‍കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സന്നാഹ മത്സരത്തിലെ തച്ചു തകര്‍ക്കല്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിലും വെസ്റ്റ് ഇന്‍ഡീസ് പുറത്തെടുക്കുമോ? അതോ, വിന്‍ഡിസിന്റെ കൂറ്റനടി വീരന്മാരെ പാക് പേസര്‍മാര്‍ പിടിച്ചുകെട്ടുമോ? ലോകകപ്പിന്റെ രണ്ടാം ദിനവും ആവേശപ്പോര് തന്നെ കാണാം, പാകിസ്താനെ വെസ്റ്റ് ഇന്‍ഡീസ് നേരിടുമ്പോള്‍. 

ഇംഗ്ലണ്ട് മണ്ണില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് ചാമ്പ്യന്‍സ് ട്രോഫിയും കയ്യടക്കി പോയതാണ് ലോകകപ്പിന് എത്തുമ്പോഴും സര്‍ഫ്രാസ് അഹ്മദിന്റെ ടീമിന് ആത്മവിശ്വാസം നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് ഏകദിനങ്ങളിലേക്കെത്തുമ്പോള്‍ സമ്പൂര്‍ണ തോല്‍വിയാണ് പാകിസ്താന് നേരിടേണ്ടി വന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 5-0നും, ഇംഗ്ലണ്ടിനെതിരെ 4-0നും തോറ്റു. 

സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്താനോട് തോല്‍വി നേരിട്ടത് കൂടിയായപ്പോള്‍ പാകിസ്താന് കാര്യങ്ങള്‍ അത്ര പന്തിയല്ല. എങ്കിലും ഏത് സമയവും തിരിച്ചു വരാന്‍ സാധിക്കുന്ന ടീം എന്ന ടാഗ് ലൈനാണ് പാകിസ്താന്റെ തുറുപ്പുചീട്ട്. വെസ്റ്റ് ഇന്‍ഡീസിനാവട്ടെ കൂറ്റനടികളിലൂടെ കളിയുടെ ഗതി തന്നെ മാറ്റി മറിക്കാന്‍ പ്രാപ്തരായ താരങ്ങളുമായിട്ടാണ് വിന്‍ഡിസ് വരുന്നത്. സന്നാഹ മത്സരത്തില്‍ കീവീസിനെതിരെ 400ന് മുകളില്‍ സ്‌കോര്‍ കണ്ടെത്തിയത് വിന്‍ഡിസിന്റെ ആത്മവിശ്വാസം കൂട്ടും. എന്നാല്‍ ബൗളിങ് നിരയിലെ പോരായ്മയാണ് വിന്‍ഡിസിനെ അലട്ടുന്നത്. 

വെസ്റ്റ് ഇന്‍ഡീസ് ടീം: ഗെയില്‍ ലെവിസ്, ഡാരന്‍ ബ്രാവോ, ഹെറ്റ്മയര്‍, നിക്കോളാസ് പൂരന്‍, ആഷ്‌ലി നഴ്‌സ്, റസല്‍, ഹോള്‍ഡര്‍, ബ്രാത്വെയ്റ്റ്, ഷായ് ഹോപ്, ഫാബിയാന്‍ അല്ലെന്‍, കെമാര്‍ റോച്ച്, ഒഷാനെ തോമസ്, ഷാനോന്‍ ഗബ്രിയേല്‍, ഷെല്‍ഡന്‍ കോട്രല്‍.

പാകിസ്താന്‍ ടീം: ഇമാം ഉള്‍ഹഖ്,  ഫഖര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്,ഷുഐബ് മാലിക്, സര്‍ഫ്രാസ് അഹ്മദ്, ഇമദ് വാസിം, ഷദാബ്ദ് ഖാന്‍, ഹസന്‍ അലി, മുഹമ്മദ് അമീര്‍, വഹാബ് റിയാസ്, ഹാരിസ് സൊഹെയ്ല്‍, ആസിഫ് അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് ഹസ്‌നെയ്ന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'