daily horoscope
ഇന്നത്തെ നക്ഷത്രഫലം daily horoscopeAI Image

ഈ രാശിക്കാര്‍ക്ക് പഴയ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവും, ആത്മവിശ്വാസം വര്‍ധിക്കും

ഇന്നത്തെ നക്ഷത്രഫലം - 13-11-2025
Published on

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼):

തൊഴില്‍ രംഗത്ത് പ്രതീക്ഷിച്ചതിലധികം പുരോഗതി ഉണ്ടാകും. ഉത്സാഹവും ആത്മവിശ്വാസവും നിറഞ്ഞ ദിവാസമാണ്. പുതിയ സംരംഭം തുടങ്ങാന്‍ സാധിക്കും. തീര്‍ത്ഥയാത്ര നടത്തും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½):

ചെറുകിട ബിസിനസുകാര്‍ക്ക് ഗുണകരമായ ദിവസമാണ്. ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കും. സാമൂഹിക ബന്ധങ്ങള്‍ ശക്തമാകും.

മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¼):

പ്രണയബന്ധങ്ങളില്‍ പുരോഗതി ഉണ്ടാകും. പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കും. തൊഴില്‍ മേഖലയില്‍ ഉന്നതരുടെ അംഗീകാരം ലഭിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

കര്‍ക്കടകം (പുണര്‍തം ¾, പൂയം, ആയില്യം):

സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പഴയ കടങ്ങള്‍ തീര്‍ത്ത് മന:ശാന്തി നേടും. കുടുംബത്തില്‍ സന്തോഷകരമായ സംഭവങ്ങള്‍ നടക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.

daily horoscope
ഗ്രഹദോഷങ്ങള്‍ നീക്കാം; ആരാണ് ഭൈരവന്‍?, അറിയാം ഭൈരവാരാധനയുടെ പ്രാധാന്യം

ചിങ്ങം (മകം, പൂരം, ഉത്രം ¼):

സഹപ്രവര്‍ത്തകര്‍ പിന്തുണ നല്‍കും. യാത്രകള്‍ ഗുണകരമാകും. ബിസിനസ്സ് മേഖലയില്‍ നേട്ടങ്ങള്‍ ലഭിക്കും. വീട്ടില്‍ ചെറുതായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. ആത്മവിശ്വാസം വര്‍ധിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½):

ബുദ്ധിയോടെ തീരുമാനങ്ങള്‍ എടുക്കുക. കുടുംബത്തില്‍ സന്തോഷം നിറയും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കാം. ആത്മീയതയോട് അടുപ്പം തോന്നുന്ന ദിവസം. ആരോഗ്യനില തൃപ്തികരമാണ്.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼):

സാമൂഹിക രംഗത്ത് അംഗീകാരം ലഭിക്കും. ചെലവുകള്‍ നിയന്ത്രിക്കുക. കുടുംബത്തില്‍ ചെറിയ ആശങ്കകള്‍ ഉണ്ടായേക്കാം. ആത്മവിശ്വാസം നിലനിര്‍ത്തിയാല്‍ കാര്യങ്ങള്‍ അനുകൂലമാകും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട):

ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതായി തോന്നിയാലും അവ ശ്രദ്ധിക്കുക. മാനസികമായി ഉണര്‍വുള്ള ദിനം. പഴയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ആത്മവിശ്വാസം വര്‍ധിക്കും.

ധനു (മൂലം, പൂരം, ഉത്രാടം ¼):

ആത്മീയ കാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ദൂരെ യാത്രകള്‍ക്ക് അവസരമുണ്ടാകും. ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും. സാമ്പത്തിക ഞെരുക്കം ഉണ്ടാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം½):

ബന്ധുക്കളുടെ സഹായത്തോടെ കാര്യങ്ങള്‍ മുന്നോട്ട് പോകും. എടുത്തു ചാടി ഒരു തീരുമാനവും എടുക്കരുത്. കുടുംബ സൗഹൃദം നിലനിര്‍ത്തുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

daily horoscope
ഈ നക്ഷത്രക്കാര്‍ക്കു കാര്യതടസ്സമുണ്ടെങ്കിലും വിജയം വരും, അലസത വേണ്ട

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടതി ¾):

വീട്ടില്‍ ആലോചനാ യോഗങ്ങളില്‍ തീരുമാനം ഉണ്ടാകും. തൊഴില്‍ രംഗത്ത് അംഗീകാരം ലഭിക്കും. സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെടും. പുതിയ സംരംഭവുമായി മുന്നോട്ട് നീങ്ങാന്‍ നല്ല ദിനം.

മീനം (പൂരുരുട്ടതി ¼, ഉത്രട്ടാതി, രേവതി):

പഴയ സുഹൃത്തുക്കളുമായി ബന്ധം പുനഃസ്ഥാപിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. തൊഴില്‍ മേഖലയില്‍ പുരോഗതി. കുടുംബത്തില്‍ സന്തോഷം നിറയും. ഉല്ലാസ യാത്ര നടത്തും.

Summary

Daily horoscope, astrology prediction for Nov 13, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com