ഈ രാശികളിൽ ഭാഗ്യമുള്ള സമയം; പുതിയ പ്രണയ ബന്ധങ്ങൾക്ക് സാധ്യത

ഇന്നത്തെ നക്ഷത്രഫലം – 15-11-2025
Daily horoscope
Daily horoscope
Updated on
1 min read

മേടം (അശ്വതി, ഭരണി, കാർത്തിക ¼):

കായിക മത്സരങ്ങളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കും. പുതിയ ആശയങ്ങൾ നടപ്പാക്കാനുള്ള ധൈര്യം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. ചെറിയ ഭാഗ്യങ്ങൾ ഉണ്ടാകും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½):

തൊഴിൽ രംഗത്ത് ഉന്നതരുടെ അഭിനന്ദനങ്ങൾ ലഭിക്കും. പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം. പ്രൊമോഷൻ സംബന്ധിച്ച നല്ല വാർത്ത ലഭിച്ചേക്കാം. കുടുംബത്തിൽ സന്തോഷം നിറയും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം¾):

വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മികച്ച നേട്ടം ഉണ്ടാകും. വിദേശവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് മുന്നേറ്റം. ബന്ധുക്കളെ സന്ദർശിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.

കർക്കിടകം (പുണർതം¼, പൂയം, ആയില്യം):

കുടുംബ ജീവിതം സന്തോഷകരമാകും. ബിസിനസ്‌ ലാഭകരം ആകും. ചെറു യാത്രകൾ ഗുണകരമാണ്. പുതിയ പ്രണയ ബന്ധങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. കലാ മത്സരങ്ങളിൽ വിജയം നേടും.

Daily horoscope
ദാമ്പത്യത്തില്‍ സാമ്പത്തിക കാര്യത്തില്‍ തര്‍ക്കങ്ങള്‍, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ചിങ്ങം (മകം, പൂരം, ഉത്രം¼):

ആത്മവിശ്വാസം വർദ്ധിക്കും. കൂട്ടായ പ്രവർത്തനങ്ങൾ വിജയം കൈവരിക്കും. സാമ്പത്തികമായി ഗുണകരമായ ദിവസം. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കും.

കന്നി (ഉത്രം¾, അത്തം, ചിത്തിര½):

കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്കാര സാദ്ധ്യത ഉണ്ട്. നിങ്ങളുടെ കഴിവ് മറ്റുള്ളവർ അംഗീകരിക്കും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നിലനിൽക്കും.

തുലാം (ചിത്തിര½, ചോതി, വിശാഖം¾):

പഠനത്തിലും പരീക്ഷകളിലും മികച്ച വിജയം പ്രതീക്ഷിക്കാം. പുതിയ പദ്ധതികൾക്ക് തുടക്കമിടാൻ അനുയോജ്യമായ സമയമാണ്. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം¼, അനിഴം, തൃക്കേട്ട):

സൗഹൃദ ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. പ്രണയ ജീവിതം സന്തോഷകരമാകും. വീട്ടിൽ ആചാരപരമായ ചടങ്ങുകൾ നടക്കും. ദൈവാധീനം ഉള്ള സമയം ആണ്. വരുമാനം തൃപ്തികരമാകും.

Daily horoscope
ഗ്രഹദോഷങ്ങള്‍ നീക്കാം; ആരാണ് ഭൈരവന്‍?, അറിയാം ഭൈരവാരാധനയുടെ പ്രാധാന്യം

ധനു (മൂലം, പൂരം, ഉത്രാടം¼):

കായിക മത്സരങ്ങളിൽ വിജയം നേടും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. സാമ്പത്തിക നില മെച്ചപ്പെടും. നിയമ കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും.

മകരം (ഉത്രാടം¾, തിരുവോണം, അവിട്ടം½):

തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. ബിസിനസ് രംഗത്ത് പുരോഗതി പ്രതീക്ഷിക്കാം. കുടുംബ ജീവിതം സന്തോഷകരം ആണ്. ഭാഗ്യം ഉള്ള സമയം ആണിത്.

കുംഭം (അവിട്ടം½, ചതയം, പൂരുരുട്ടതി¾):

വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച കാലമാണ്. ഗവേഷണ പ്രവർത്തനങ്ങളിൽ അംഗീകാരം ലഭിക്കും. ആരോഗ്യം തൃപ്തികരം ആണ്. സർക്കാർ ജീവനക്കാർക്ക് സ്ഥലം മാറ്റം ഉണ്ടാകും.

മീനം (പൂരുരുട്ടതി¼, ഉത്രട്ടാതി, രേവതി):

കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും നിറയും. ആത്മീയതയിലേക്കുള്ള താൽപര്യം വർദ്ധിക്കും. ബന്ധുക്കളുടെ സഹകരണം ലഭിക്കും. യാത്രകൾ വിജയകരമാകും.

Summary

Daily horoscope, astrology prediction for Nov 15, 2025

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com