ഇന്നു പലവിധ നേട്ടങ്ങളും പ്രതീക്ഷിക്കാവുന്ന ദിനം

ഇന്നത്തെ നക്ഷത്രഫലം 20-8-2025
Daily Horoscope
Daily Horoscopeai iMAGE
Updated on: 
1 min read

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4):

പലവിധ നേട്ടങ്ങളും പ്രതീക്ഷിക്കാവുന്ന ഒരു ദിവസമാണിത്. ഭൂമിയില്‍ നിന്നുള്ള ആദായം വര്‍ദ്ധിക്കും. കോടതി കാര്യങ്ങ ളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ധനസ്ഥിതി മെച്ചപ്പെടും. പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കും. സാഹിത്യകാരന്മാര്‍ക്കും ലേഖകന്മാര്‍ക്കും ഇ ന്നത്തെ ദിവസം കൂടുതല്‍ ഗുണകരമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം3/4):

സല്‍ക്കാരങ്ങളിലും മംഗള കര്‍മ്മങ്ങ ളിലും പങ്കെടുക്കാന്‍ സാധിക്കും. പുതിയ സൗഹൃദങ്ങള്‍ കൊണ്ട് നേട്ടം ഉണ്ടാകും.

ടെസ്റ്റുകളിലും ഇന്റര്‍വകളിലും മികച്ച വിജയം നേടും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം):

പെട്ടെന്നുള്ള ചെറിയ യാത്രകള്‍ആവശ്യമായി വരും. വരവിലും അധികമായ ചെലവുകള്‍ വന്നുചേരും. പ്രാര്‍ത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താന്‍ ശ്രദ്ധി ക്കുക

Daily Horoscope
പൊന്നിന്‍ ചിങ്ങം നിങ്ങള്‍ക്കെങ്ങനെ? സമ്പൂര്‍ണ മാസഫലം

ചിങ്ങം (മകം, പൂരം, ഉത്രം1/4):

ബിസിനസ്സില്‍ മുതല്‍മുടക്കിന് അനുസൃതമായ നേട്ടങ്ങള്‍ ഉണ്ടാകും. എതിരാളികളെ വശത്താക്കാന്‍ സാധിക്കും. ഭാഗ്യം അനുകൂലമായ കാലമായി അനുഭവപ്പെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2 ):

പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും. ഓഹരി ഇടപാട് ലാഭകരമാകും. മറ്റുള്ളവരുടെ കലഹങ്ങളില്‍ ഇടപെടാതിരിക്കുക. വീട്ടില്‍ നിന്ന് മാറി താമസിക്കേണ്ടിവരും.

തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4):

തൊഴിലിലല്ലാത്ത ചില ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകള്‍ ലാഭകരമായി നടത്തും. സ്ത്രീ കള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട ):

പല കാര്യങ്ങള്‍ക്കും അവിചാരിതമായ തടസ്സങ്ങള്‍ നേരിടും. പുതിയ സംരംഭങ്ങള്‍ക്ക് ഇന്നത്തെ ദിവസം നന്നല്ല. സാമ്പ ത്തിക ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം1/4):

പുതിയ സുഹൃത്തുക്കളെ കൊണ്ട് നേട്ടം ഉണ്ടാകും. പ്രണയിതാക്കളുടെ വിവാഹം നിശ്ചയിക്കും. എതിര്‍പ്പുകള്‍ ഒഴിവാകും. പുണ്യകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2):

അനാവശ്യ ചിന്തകളും ടെന്‍ഷനും ഉണ്ടാവാന്‍ ഇടയുണ്ട്. ദമ്പതികള്‍ തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടാവും. സാമ്പത്തിക ക്ലേശങ്ങള്‍ക്കും സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):

പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങള്‍ കൊണ്ടുപോകാനാവും. കുട്ടികളില്ലാത്ത ദമ്പ തികള്‍ക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.

മീനം (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി):

കുടുംബത്തില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും നിലനില്‍ക്കും. യാത്രകള്‍ കൊണ്ട് നേട്ടം ഉണ്ടാകും. വീട് പുതുക്കി പണിയാനും സാധ്യതയുണ്ട്.

Summary

Daily Horoscope for August 20, 2025 for all 12 zodiac signs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com