മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം, ഈ രാശിക്കാര്‍ക്ക് സാമ്പത്തികമായി പുരോഗതി
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
കുടുംബാംഗങ്ങളുടെ പിന്തുണ ലഭിയ്ക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ അനുകൂലമായ ദിവസമാണ് ഇന്ന്. ജോലിയില്‍ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യത്തില്‍ ശ്രദ്ധ വേണം.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തികമായി നല്ല പുരോഗതിയുണ്ടാകും. പഴയ ഒരു സുഹൃത്തില്‍ നിന്ന് സന്തോഷവാര്‍ത്ത ലഭിക്കും. വീട്ടില്‍ നവീകരണങ്ങള്‍ നടത്താന്‍ ആരംഭിക്കും.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
പങ്കാളിത്ത കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുക. തൊഴില്‍ രംഗത്ത് ഉന്നതരുടെ പിന്തുണ ലഭിക്കും. പൊതുവേ മനസ്സമാധാനം ഉള്ള ഒരു ദിവസമാണ്. ഔദ്യോഗിക യാത്ര ഗുണകരമാകും.
കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)
കുടുംബത്തില്‍ സ്‌നേഹം ഐക്യം വര്‍ധിക്കും. സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ വിജയിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ചില മുന്‍കരുതലുകള്‍ വേണം. മക്കളുടെ നേട്ടം സന്തോഷം പകരും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പങ്കാളിയെ കൊണ്ട് നേട്ടങ്ങള്‍ ഉണ്ടാകും. ജോലി സ്ഥലത്ത് പ്രശംസ ലഭിക്കും. പ്രണയബന്ധങ്ങളില്‍ മധുരം വീണ്ടെടുക്കും. ചില അപ്രതീക്ഷിത അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
മനസ്സമാധാനം കുറഞ്ഞ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാം. ഉന്നത വ്യക്തികളുമായി ബന്ധം ശക്തമാകും. എതിരാളികളെ കരുതി ഇരിക്കുകയും വേണം.
തുലാം (ചിത്തിര ½, ചോതി, വിശാഖം 3/4)
ബന്ധുക്കളുമായി ഒത്തുകൂടാന്‍ ഇടയുണ്ട്. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ് ഇന്ന്. ആരോഗ്യം മെച്ചപ്പെടും. ചിലര്‍ക്കും സ്ഥാനക്കയറ്റം ലഭി ക്കാനും സാധ്യത കാണുന്നു.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദീര്‍ഘയാത്രകള്‍ ആവശ്യമായി വരാം. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. സാമ്പത്തിക നില മെച്ചപ്പെടും. വിദേശബന്ധങ്ങള്‍ വഴി ഗുണം ലഭിക്കും. പൊതുവേ ഭാഗ്യമുള്ള ദിവസമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
ഈശ്വരാദീനം കുറഞ്ഞ കാലമായതിനാല്‍ പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്തുക. ബന്ധുക്കളുടെ സഹായത്തോടെ ഒരു പ്രധാന കാര്യം പൂര്‍ത്തി യാക്കും. മനസ്സമാധാനമുള്ള ദിവസമാണ് ഇന്ന്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മാധ്യമപ്രവര്‍ത്തകര്‍ക്കും ലേഖകന്മാര്‍ക്കും ഇന്നത്തെ ദിവസം മികച്ചതാണ്. ടെസ്റ്റുകളും ഇന്റര്‍വ്യുകളും വിജയകരം. സാമ്പത്തിക രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കുടുംബജീവിതം സന്തോഷകരമാണ്. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക. പഴയ സഹ പ്രവര്‍ത്തകരുമായി ഒത്തുകൂടാന്‍ കഴിയും. ഭാഗ്യ ദോഷം കൊണ്ട് ചില നഷ്ടങ്ങള്‍ ഉണ്ടായേക്കാം.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
പുതിയ ജോലി നേടാന്‍ കഴിയും. സന്തോഷകരമായ ദിവസമാണ് ഇന്ന്. ആരോഗ്യം ശ്രദ്ധിക്കുക. നേരത്തെ നിശ്ചയിച്ചിരുന്ന യാത്ര നടത്താന്‍ കഴിയും. കുടുംബജീവിതം ഊഷ്മളമാകും.
Daily horoscope, astrology prediction for 22-11-2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

