നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. സുഹൃത്തുക്കളെ കൊണ്ട് വലിയ നേട്ടം ഉണ്ടാകും. ഭാഗ്യമുള്ള ദിവസമാണ് ഇന്ന്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
ഗുണദോഷ സമ്മിശ്രമായ ദിവസമാണ് ഇന്ന്. അപകട സാധ്യതയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. പങ്കാളികള്‍ തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടാകാതെ ശ്രദ്ധിക്കുക.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
കുടുംബ ജീവിതം സന്തോഷകരമാണ്. പുതിയ വിഷയങ്ങള്‍ പഠിക്കാന്‍ തീരുമാനിക്കും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. സ്വര്‍ണാ ഭരണങ്ങള്‍ സമ്മാനമായി ലഭിക്കും.
കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)
ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. മന:ക്ലേശത്തിനും സാധ്യതയുണ്ട്. ഉന്നത ബന്ധങ്ങള്‍ കൊണ്ട് നേട്ടം ഉണ്ടാകും. ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പല കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ നടക്കും. വീട്ടില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. പുതിയ അവസരങ്ങള്‍ വന്ന് ചേരും. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
വീട്ടില്‍ ഒരു മംഗള കര്‍മ്മം നടക്കാന്‍ ഇടയുണ്ട്. യാത്രകള്‍ കൊണ്ട് സാമ്പത്തിക നേട്ടം ഉണ്ടാകും. വീട് പുതുക്കി പണിയാന്‍ തീരുമാനിക്കും. കാര്‍ ഷിക ആദായം വര്‍ദ്ധിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
വാക്ക് തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാവാതെ ശ്രദ്ധിക്കുക. മേലുദ്യോഗസ്ഥരുടെ സഹായങ്ങള്‍ ലഭിക്കും. സല്‍ക്കാരങ്ങളിലും മംഗള കര്‍മ്മങ്ങളിലും പങ്കെടുക്കും. ദാമ്പത്യ ജീവിതം ഊഷ്മളമാകും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
ഉല്ലാസയാത്രയില്‍ പങ്കെടുക്കും. ആഡംബരങ്ങള്‍ക്കായി ധാരാളം പണം ചെലവഴിക്കും. പൊതുവേ ഭാഗ്യമുള്ള കാലമാണിത്. കാര്‍ഷിക കാര്യങ്ങളോട് താല്‍പര്യം വര്‍ദ്ധിക്കും.
ധനു (മൂലം, പുരാടം, ഉത്രാടം ¼)
നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചുകിട്ടാന്‍ ഇടയുണ്ട്. എതിരാളികളെ വശത്താക്കാന്‍ സാധിക്കും. വിശേഷ വസ്ത്രങ്ങള്‍ സമ്മാനമായി ലഭിക്കും. പുതിയ വാഹനം വാങ്ങുന്ന കാര്യം തീരുമാനിക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പ്രവര്‍ത്തനം രംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ദീര്‍ഘകാലമായി കാത്തിരുന്ന ചില കാര്യങ്ങള്‍ സഫലമാകും. സാമ്പത്തിക നില മെച്ചപ്പെടും. പങ്കാളിയെ കൊണ്ട് നേട്ടം ഉണ്ടാകും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾ )
ചില കാര്യങ്ങള്‍ ഭാഗ്യം കൊണ്ട് നടക്കും. എന്നാല്‍ ദൈവാധീനം കുറഞ്ഞ കാലമായതിനാല്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മീനം (പൂരുരുട്ടാതി¼ , ഉത്രട്ടാതി, രേവതി)
പൊതുവേ ഗുണകരമായ ദിവസമാണ്. പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങള്‍ കൈവരിക്കും. പല തടസ്സങ്ങളും താനെ ഇല്ലാതാകും. ആരോഗ്യം തൃപ്തിക രമായി തുടരും. സാമ്പത്തിക നില ഭദ്രമാണ്.
Daily horoscope, astrology prediction for 23-11-2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

