വീട് മോടി പിടിപ്പിക്കും, ഈ നക്ഷത്രക്കാര്‍ക്ക് തീര്‍ത്ഥയാത്രയ്ക്ക് സാധ്യത
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജോലിയില്‍ നിങ്ങള്‍ ചെയ്ത പരിശ്രമം പരിഗണിക്കപ്പെടും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എളുപ്പത്തില്‍ തീരും. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2)
ബിസിനസ് കാര്യങ്ങളില്‍ ചെറിയ മുന്നേറ്റം കാണാം. വരുമാനം സ്ഥിരതയിലേക്ക് നീങ്ങും. വീട്ടുപണികള്‍ ഇന്ന് സൗകര്യമായി തീരും. ഭക്ഷണ ത്തില്‍ കുറച്ച് നിയന്ത്രണം വേണം.
മിഥുനം (മകയിരം1/2,തിരുവാതിര, പുണര്‍തം 3/4)
ജോലിയില്‍ നിങ്ങള്‍ പറഞ്ഞ ആശയം അംഗീകരിക്കും. സാമ്പത്തികമായി ചെറിയ ആശ്വാസം. സുഹൃത്തുക്കളുമായി സംസാരിക്കുന്നത് ഉത്സാഹം നല്‍ കും. യാത്രയില്‍ ജാഗ്രത വേണം.
കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബത്തില്‍ സന്തോഷമുള്ള ഒരു കാര്യം നടക്കും. വരുമാനം മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സമാധാനത്തോടെ പഠിക്കാന്‍ സാധിക്കും. ദീര്‍ ഘയാത്രകള്‍ കൊണ്ട് നേട്ടം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വരുമാനം സ്ഥിരതയോടെ നിലനില്‍ക്കും. വീട്ടില്‍ സമാധാനപരമായ അന്തരീക്ഷം. യാത്ര ചെയ്യുമ്പോള്‍ വിലപ്പെട്ട സാധനങ്ങള്‍ ശ്രദ്ധിക്കണം. ഒരു പഴയ കടം തീര്‍ക്കാന്‍ സാധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പണം ചെലവിടുമ്പോള്‍ കരുതല്‍ വേണം. വീട്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ വരാം. സഹപ്രവര്‍ത്തകരു ടെ സഹായത്തോടെ ജോലി പൂര്‍ത്തിയാക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴിലില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും വരുമാനം മികച്ചതായിരിക്കും. വാക്കുകളില്‍ ശ്രദ്ധ വേണം. പഠനത്തില്‍ സ്ഥിരത വരും. പഴയ ഒരു പരിചയക്കാരന്‍ സഹായവുമായി വരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മന്ദഗതിയില്‍ ആയ കാര്യങ്ങള്‍ മുന്നോട്ട് പോകും. സാമ്പത്തിക നില ഉറച്ചിരിക്കും. വീട്ടില്‍ സന്തോഷകരമായ അന്തരീക്ഷം. ദീര്‍ഘകാലം ആ ലോചിച്ച ഒരു കാര്യം തുടങ്ങാന്‍ സാധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പുതിയ ബിസിനസ് തുടങ്ങാന്‍ സാധിക്കും. പണം കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുക. പഠനത്തില്‍ ഉത്സാഹം കൂടും. ഒരു ചെറുയാത്ര മനസ്സിനെ സാന്ത്വനപ്പെടുത്തും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വീട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാന്‍ കഴിയും. സാമ്പത്തിക നില ഭദ്രമാണ്. പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ ദിവസമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ മികച്ച വിജയം നേടാനാകും
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടതി 3/4)
പുതിയ അവസരങ്ങള്‍ കണ്ടുപിടിക്കും. സൗഹൃദ ബന്ധങ്ങള്‍ വര്‍ധിക്കും. യാത്രകള്‍ നല്ല അനുഭവം നല്‍കും. ഒരു പഴയ പ്രശ്‌നത്തിന് പരിഹാരമാവും. പണയം വെച്ച ഉരുപ്പടികള്‍ തിരിച്ചെടുക്കും.
മീനം (പൂരുരുട്ടതി 1/4, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിച്ച അംഗീകാരം ലഭിക്കും. വരുമാനം ഉയരും. വീട്ടില്‍ സന്തോഷകരമായ സമയം. ഭക്ഷണത്തില്‍ ശ്രദ്ധ വേണം. വീട് മോടി പിടിപ്പിക്കാന്‍ കഴിയും. തീര്‍ത്ഥയാത്രയ്ക്ക് സാധ്യത കാണുന്നു.
Daily horoscope, astrology prediction for 25-11-2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

