മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)
തൊഴില്‍ രംഗത്ത് പ്രതീക്ഷിച്ച മാറ്റങ്ങള്‍ ഉണ്ടാകും. പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍ ഒരു മംഗള കര്‍മ്മം നടക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.
ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)
പണം ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പണയം വെച്ച ഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ കഴിയും. പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ നടത്താന്‍ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരമാണ്.
മിഥുനം (മകയിരം ½, തിരുവാതിര, പുണര്‍തം ¾)
പഠനത്തിലും തൊഴില്‍ മേഖലയിലും പുരോഗതി ഉണ്ടാകും. ഔദ്യോഗികയാത്രകള്‍ വിജയകരമാകും. പഴയ സുഹൃത്തുക്കളുമായി ബന്ധം പുതുക്കും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.
കര്‍ക്കടകം (പുണര്‍തം ¼, പൂയം, ആയില്യം)
സാമ്പത്തിക നില മെച്ചപ്പെടും. പ്രിയപ്പെട്ടവരുടെ സഹകരണം ലഭിക്കും. യാത്രക്ക് സമയം അനുകൂലമാണ്. കുടുംബ ജീവിതം സന്തോഷകരമാകും. ചി ലര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനും കഴിയും
ചിങ്ങം (മകം, പൂരം, ഉത്രം ¼)
അനാവശ്യ ചെലവുകളും മറ്റും വര്‍ദ്ധിക്കും. കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാധിക്കും. വീട് വാങ്ങുന്ന കാര്യം തീരുമാനമാകില്ല. നേര്‍ച്ചക ളും വഴിപാടുകളും മുടങ്ങാതെ നടത്തുക.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ചെറുയാത്രകള്‍ ആവശ്യമായി വരും. അല ട്ടിക്കൊണ്ടിരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും
തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)
സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരും. ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബ സ്വത്തു സംബന്ധമായ ഗുണകരമായ വാര്‍ത്ത ലഭിക്കും. എതിരാളികളെ വശത്ത് ആക്കാന്‍ കഴിയും.
വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)
പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല ദിനം. ആത്മബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. ആരോഗ്യത്തില്‍ പുരോഗതി കാണാം. മൃദുവായി സംസാരിക്കാന്‍ ശ്രദ്ധിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
സാഹസിക തീരുമാനങ്ങള്‍ വിജയത്തിലേക്ക് നയിക്കും. പണമിടപാടുകളില്‍ ലാഭം പ്രതീക്ഷിക്കാം. യാത്രകള്‍ ഗുണകരമായി മാറും. വിശ്രമം ആവശ്യമായ ദിവസമാണിത്. പ്രാര്‍ത്ഥന മുടങ്ങാതെ നടത്തുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
മുന്‍പ് തീരുമാനം ആകാതെ നീണ്ടുപോയ ചര്‍ച്ചകള്‍ ഇന്ന് തീര്‍ക്കാന്‍ കഴിയും. ആരോഗ്യ നില മെച്ചപ്പെടും. ചിലര്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്. കാര്‍ഷിക കാര്യങ്ങളോട് താല്‍പര്യം വര്‍ദ്ധിക്കും.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ സൗഹൃദങ്ങള്‍ ജീവിതത്തില്‍ ഗുണകരമാകും. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ നടത്തുക. പങ്കാളിയുമായി സൗഹൃദബന്ധം വളരും. നിയമകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
മനസ്സിലുണ്ടായിരുന്ന ആശങ്കകള്‍ പൂര്‍ണ്ണമായി വിട്ടുമാറും. കലാ-സാഹിത്യരംഗത്ത് അംഗീകാരം ലഭിക്കും. ഉല്ലാസ യാത്ര നടത്തും. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. ജോലിയില്‍ ഉയര്‍ച്ച നേടും.
Daily horoscope and astrology prediction for 6-11-2025
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

