weekly horoscope
വാരഫലം - 2025 നവംബര്‍ 3 മുതല്‍ 9 വരെ horoscopeAI Image

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

വാരഫലം - 2025 നവംബര്‍ 3 മുതല്‍ 9 വരെ
Published on

വംബര്‍ 6 ന് പകല്‍ 2:53 മുതല്‍ വിശാഖം ഞാറ്റുവേല യാണ്. ശുക്രനും തുലാം രാശിയിലേയ്ക്ക് മാറിയതോടെ മഴയ്ക്കുള്ള സാധ്യതകള്‍ കുറയാന്‍ തുടങ്ങും.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് ഇപ്പോള്‍ നല്ല സമയമാണ്. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് അനുകൂല സമയമാണ്. ക്രയവിക്രയങ്ങളില്‍ ലാഭം, ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വാഹന ലാഭം, കൃഷിയില്‍ താല്പര്യം, അധികാര ലബ്ധി, ഉദ്ദിഷ്ട കാര്യസിദ്ധി എന്നിവയ്ക്കെല്ലാം യോഗമുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് ഗുണാനുഭവങ്ങള്‍, സഹോദരന്മാര്‍ക്ക് ഗുണം, ഭൂസ്വത്ത് ഭാഗം വെയ്ക്കാനിട വരിക, വിദ്യാഗുണം, ധനലാഭം എന്നിവയ്ക്കെല്ലാം യോഗമുണ്ട്. അവിചാരിതമായ യാത്രകള്‍ ഇത്യാദികള്‍ക്കും യോഗമുണ്ട്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പൊതുവെ നല്ല സമയമാണ്. വിദ്യാഗുണം, വേദാന്താദി ശാസ്ത്ര ഗ്രന്ഥങ്ങളില്‍ താല്പര്യം, ഗവേഷകര്‍ക്ക് ഗുണാനുഭവങ്ങള്‍, കാര്യജയം, സമ്പദ് സമൃദ്ധി, പ്രശസ്തി എന്നിവയെക്കല്ലാം യോഗമുണ്ട്.

പുണര്‍തം 4 -ാം പാദം, പൂയം, ആയില്യം

ഈ നക്ഷത്രക്കാര്‍ക്ക് ധാരാളം ഈശ്വരാധീനമുള്ള സമയമാണ്. സാഹിത്യ രംഗത്തുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ധാരാളം ഗുണാനുഭവങ്ങള്‍ക്ക് യോഗമുണ്ട്. ഈ നക്ഷത്രക്കാരുടെ വിവാഹാദി കാര്യങ്ങള്‍ക്കും സന്താന ഗുണത്തിനും പ്രശസ്തിക്കും കൂടി യോഗമുള്ള സമയമാണ്.

weekly horoscope
ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

മകം, പൂരം, ഉത്രം 1-ാം പാദം

ഏര്‍പ്പെടുന്ന കാര്യങ്ങള്‍ക്കെല്ലാം തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. അകാരണമായ അലസത, തീപ്പൊള്ളലേല്‍ക്കാനിടവരിക, നാല്‍ക്കാലികളില്‍ നിന്ന് ഉപദ്രവം എന്നിവയ്ക്കും യോഗമുണ്ട്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നാരുന്നാലും സാമ്പത്തികാഭിവൃദ്ധിക്ക് യോഗമുണ്ട്.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഗുണഫലങ്ങള്‍ക്ക് സാധ്യതയുള്ള സമയമാണ്. ഉദ്ദിഷ്ടകാര്യസിദ്ധി, ധനലാഭം, ഭൂമീലാഭം, നാല്‍ക്കാലി വര്‍ദ്ധനം, ക്രയവിക്രയങ്ങളില്‍ ലാഭം എന്നിവയ്ക്കും യോഗം കാണുന്നുണ്ട്. കലാ സാഹിത്യ രംഗത്തുള്ളവര്‍ക്കും ഗൃഹാരംഭത്തിനും നല്ല സമയമാണ്.

വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഇക്കാലം വളരെ നല്ല സമയമാണ്. സ്വന്തം പരിശ്രമങ്ങള്‍ക്ക് വേണ്ട ഫലം ലഭിക്കുന്ന കാലമാണ്.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 നക്ഷത്രപാദങ്ങള്‍

ഇവര്‍ക്ക് ഇക്കാലം വളരെ നല്ലതാണ്. കാര്യജയം, സൗഭാഗ്യം, ഉന്നതാധികാര പ്രാപ്തി, ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം എന്നിവയ്ക്ക് യോഗമുള്ള സമയമാണ്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

ഇവര്‍ക്ക് ഇക്കാലം നല്ല സമയമാണ്. ഏര്‍പ്പെടുന്ന പ്രവൃത്തികള്‍ക്കെല്ലാം പൂര്‍ണ്ണത വരുന്ന സമയമാണ്. വിദ്യാഗുണം, കുടുംബ സുഖം, സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കും യോഗമുണ്ട്. അലസത മാറ്റി പ്രവര്‍ത്തിച്ചാല്‍ നല്ല ധാരാളം ഗുണഫലങ്ങള്‍ അനുഭവപ്പെടാന്‍ യോഗമുണ്ട്.

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഇവര്‍ക്ക് അല്പം ഈശ്വരാധീനക്കുറവ് അനുഭവപ്പെടുന്ന സമയമാണിത്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണം. സംഗീത സാഹിത്യ കലാ സിനിമ മുതലായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭിക്കാന്‍ പറ്റിയ സമയമാണ്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യതയേറുന്ന സമയമാണ്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് പല ഗുണാനുഭവങ്ങള്‍ക്കും സാധ്യതയുള്ള സമയമാണ്. കൃഷിലാഭം, ധര്‍മ്മാഷ്ഠാനതല്പരത, ക്രയവിക്രയങ്ങളില്‍ ലാഭം, സഹായികളുടെ വര്‍ദ്ധന, സുഖസമൃദ്ധമായ ജീവിതം എന്നിവയ്‌ക്കെല്ലാംയോഗമുണ്ട്. എന്നിരുന്നാലും വീഴ്ച, ചതിയേല്‍ക്കാനിട വരിക, ശരീരത്തില്‍ മുറിവേല്‍ക്കാനിടവരുക, അവിചാരിതമായ നാശനഷ്ടങ്ങള്‍ എന്നിവയ്ക്കും യോഗമുള്ളതിനാല്‍ ശ്രദ്ധിച്ച് പ്രവര്‍ത്തിക്കേണ്ട സമയം കൂടിയാണ്.

weekly horoscope
'ആയിരം പൂര്‍ണചന്ദ്രന്മാരെ കാണാനാവട്ടെ', പിറന്നാള്‍ ആഘോഷ വേളയിലെ ഈ വാചകത്തിന്റെ അര്‍ത്ഥമെന്ത്?, വയസ് എത്രയാണ്?

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് അല്പം ഈശ്വരാധീനക്കുറവ് അനുഭവപ്പെടുന്ന സമയമാണ്. വിചരിച്ച കാര്യങ്ങള്‍ക്ക് തടസ്സങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യത ഉണ്ട്. കലാ സാഹിത്യാദി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിക്ക് സാധ്യത ഉണ്ട്.

പൂരുരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഇവര്‍ക്ക് വളരെ നല്ല സമയമാണ്. കുടുംബത്തില്‍ വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക, മന:സന്തോഷം, കാര്യജയം, പ്രശസ്തി എന്നിവയ്ക്കും യോഗമുണ്ട്. ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്ക് യോഗമുള്ള സമയമാണ്. അനാവശ്യ ചെലവുകള്‍, വീഴ്ച എന്നിവയ്ക്കും യോഗമുണ്ടെന്നറിഞ്ഞ് പ്രവര്‍ത്തിക്കണം.

Summary

Weekly horoscope and astrology prediction for Nov 2 -Nov 9

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com