Today's Rashi Phalam April 12 | ജോലിയില്‍ ഉയര്‍ച്ച നേടും, അഭിപ്രായ ഭിന്നത മാറും

ഇന്നത്തെ നക്ഷത്രഫലം - 12-4-2026
Daily Horoscope for sunday
Daily Horoscopefile
Published on

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

നിങ്ങളുടെ ആത്മവിശ്വാസം സഹപ്രവര്‍ത്തകരെ സ്വാധീനിക്കും. ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഉണ്ടായിരുന്ന അഭിപ്രായ ഭിന്നത മാറും. ഒരു ജോലി പൂര്‍ത്തിയാക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

സമയക്രമം പാലിക്കേണ്ട നിര്‍ണായക ജോലികള്‍ ഇന്ന് ഉണ്ടാകും. ജോലിയില്‍ ഉയര്‍ച്ച നേടും. ബിസിനസുമായി ബന്ധപ്പെട്ട ഒരു തീരുമാനത്തില്‍ വ്യക്തത ഉണ്ടാകും. യാത്ര ഗുണകരമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

നിങ്ങള്‍ തയ്യാറാക്കിയ പദ്ധതി പ്രവര്‍ത്തനത്തിലേക്ക് കടക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനം നടത്തും. പുതിയ സഹപ്രവര്‍ത്തകന്റെ പരിചയം ഗുണകരമാകും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കുടുംബത്തിലെ ഒരു പ്രശ്‌നത്തില്‍ നിങ്ങള്‍ക്ക് തീരുമാനമെടുക്കേണ്ടി വരും. സ്ഥാന കയറ്റം നേടാന്‍ ഇടയുണ്ട്. മക്കളുമായി ബന്ധപ്പെട്ട ഒരു വിഷയം കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടും.

Daily Horoscope for sunday
ഈ വര്‍ഷം കണി കാണേണ്ടത് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ?; വിഷു ആഘോഷിക്കേണ്ടത് എങ്ങനെ?

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

നിങ്ങളുടെ പരിശ്രമം മേലുദ്യോഗസ്ഥര്‍ ശ്രദ്ധിക്കും. ജോലിയില്‍ ഉയര്‍ച്ച നേടും എന്നതിന് സാധ്യതക ള്‍ വര്‍ധിക്കും. കഴിഞ്ഞ ദിവസംനിര്‍ത്തിവെച്ച ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

നാളുകളായി ആശങ്കയുണ്ടാക്കിയ ഒരു കാര്യത്തില്‍ വ്യക്തത ലഭിക്കും. പുതിയ ചുമതലകള്‍ ജോലി സ്ഥലത്ത് ലഭിക്കും. കുടുംബത്തില്‍ ഒരു മുതിര്‍ന്ന യാളുടെ ഉപദേശം ഗുണകരമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഒരു പുതിയ തൊഴില്‍ അവസരം നിങ്ങളെ തേടിയെത്തും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. പങ്കാളിയെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കും. സാമ്പത്തിക നില ഗുണകരമാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

ജോലിയില്‍ നിങ്ങളുടെ നിലപാട് അംഗീകരിക്ക പ്പെടും. ജോലിയില്‍ ഉയര്‍ച്ച നേടും എന്നതിന് അ നുകൂല സാഹചര്യം ഉണ്ടാകും. പഴയ കടബാധ്യത കുറയ്ക്കാന്‍ അവസരം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സ്ഥാനക്കയറ്റം നേടാന്‍ ഇടയുണ്ട്. ദൂരയാത്ര ഒരു ഗുണകരമായ അനുഭവം നല്‍കും. സുഹൃത്തിന്റെ പ്രശ്‌നം പരിഹരിക്കും.

Daily Horoscope for sunday
പാമ്പ് കൊത്തുന്നത് സ്വപ്‌നം കണ്ടാല്‍ ദുഃസൂചനയാണോ?; ദുഃസ്വപ്നം കണ്ടാല്‍ എന്തുചെയ്യണം?

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ട സമയം ആണ്. നീണ്ടുനിന്ന ഒരു ജോലി പതുക്കെ പൂര്‍ത്തിയാകും. നിങ്ങളുടെ പരിശ്രമം ഫലം കാണാന്‍ തുടങ്ങും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

നിങ്ങളുടെ ആശയങ്ങള്‍ മേലുദ്യോഗസ്ഥര്‍ അംഗീ കരിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാന്‍ കഴിയും. കൂട്ടായ പ്രവര്‍ത്തനം വിജയകരമാകും. സുഹൃത്തുക്കളുമായി സഹകരണം വര്‍ധിക്കും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

നാളുകളായി കാത്തിരുന്ന ഒരു കാര്യം നിറവേറും ജോലിയില്‍ ഉയര്‍ച്ച നേടും. നിങ്ങളുടെ കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും. ആരോഗ്യം ശ്രദ്ധിക്കണം.

Summary

daily horoscope april 12.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com