Today's Rashi Phalam April 4| വിദേശ യാത്രയ്ക്ക് അവസരം, പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും

ഇന്നത്തെ നക്ഷത്രഫലം 4-4-2026
horoscope
astrology
Published on

മേടം (അശ്വതി, ഭരണി, കാർത്തിക 1/4)

ഔദ്യോഗിക ചുമതലകൾ കൂടും. ശരീര സംരക്ഷണത്തിന്റെ ഭാഗമായി പോഷകാഹാരങ്ങളും ഗുളികകളും ആവശ്യമായി വരും. യാത്ര ഗുണകരമാകും. ചില ബന്ധുക്കളോട് കലഹിക്കാൻ ഇടയുണ്ട്.

ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

ബിസിനസ് രംഗത്ത് അഭിവ്യദ്ധി ഉണ്ടാകും. സുഹൃ ത്തുക്കളിൽ നിന്നും മെച്ചപ്പെട്ട സഹകരണം പ്രതീക്ഷിക്കാം. ശാരീരിക അനാരോഗ്യം മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

പ്രവർത്തന മേഖലയിൽ ചില നഷ്ടങ്ങൾ ഉണ്ടാകാം. വേണ്ടത്ര ചിന്തിക്കാതെ എടുക്കുന്ന തീരുമാനങ്ങളുടെ ഫലമായി അനർഥങ്ങളുണ്ടാകും കുടുബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)

ഔദ്യോഗികരംഗത്ത് ജോലിഭാരം വർധിക്കും. ഗർഭിണികൾ സാഹസ പ്രവൃത്തികളും യാത്രകളും ഒ ഴിവാക്കണം. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് ഫലപ്രാപ്തി ഉണ്ടാകും.

horoscope
ബ്രേക്ക് ഫാസ്റ്റ് കഴിക്കേണ്ട സമയം എപ്പോൾ?, ശൗചക്രിയയ്ക്ക് കൃത്യമായ സമയമുണ്ടോ?; അവയവങ്ങളുടെ കൃത്യമായ പ്രവർത്തനം അറിയാം, എന്താണ് ഓർ​ഗൻ ക്ലോക്ക്?

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ഉന്നതരുമായി സൗഹൃദത്തിലേർപ്പെടുന്നത് ജീവിത നിലവാരമുയർത്താൻ ഉപകരിക്കും. വിവാഹ കാര്യത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. വാഹനങ്ങൾ ഓടിക്കുമ്പോൾ അശ്രദ്ധ പാടില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ലാഭം കുറഞ്ഞ കരാർ ജോലി ഉപേക്ഷിക്കുകയാവും നല്ലത്. അപവാദം കേൾക്കാനിട വരാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധവേണം. പ്രാർഥന മുടങ്ങാതെ ചെയ്യു ക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

വിദേശ ഉദ്യോഗത്തിന് യോഗം തെളിയും. സുഹൃ ത്തുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക . പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കും.

വൃശ്ചികം (വിശാഖം 1/4 അനിഴം തൃക്കേട്ട)

അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നു ചേരും. കുടുംബ സംരക്ഷണ ചുമത ല മറക്കരുത്.ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം തൊഴിലവസരം വന്നുചേരും. അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കും. ജീവിത നിലവാരം മെച്ചപ്പെടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2)

തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവി ക്കാൻ കഴിയും.ഭക്ഷണക്രമീകരണങ്ങളിൽ നിഷ് കർഷ വേണ്ടി വരും.സ്വന്തം ചുമതലകൾ മറ്റുള്ളവ രെ ഏൽപ്പിക്കരുത്.പണമിടപാടിൽ ശ്രദ്ധിക്കുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ക്ഷിപ്ര കോപം പല അനിഷ്ടങ്ങൾക്കും ഇടവരുത്തും. അനാവശ്യ സംസാരം ഒഴിവാക്കുക. പുണ്യ കർമ്മങ്ങളിൽ പങ്കെടുക്കും. പ്രവർത്തനരംഗത്ത് പ്രശ്നങ്ങളില്ല. മക്കൾ സന്തോഷവാർത്ത നൽകും.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

പുതിയ ചുമതലകൾ ഏറ്റെടുക്കാൻ യോഗമുണ്ട്. വിദ്യാർഥികൾ അലസത വെടിയണം. പണം കടം കൊടുക്കുക, ജാമ്യം നിൽക്കുക എന്നിവ ഒഴിവാക്കണം.

Summary

Daily Horoscope April 4.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com